ആ​ല​പ്പു​ഴ ബി​നാ​ലെ 18നുത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി
Tuesday, April 13, 2021 10:18 PM IST
ആ​ല​പ്പു​ഴ: ലോ​ക​മേ ത​റ​വാ​ട് എ​ന്ന പേ​രി​ലു​ള്ള ആ​ല​പ്പു​ഴ ബി​നാ​ലെ 18ന് ​ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്. കോ​വി​ഡി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹാ​ളി​ലു​ള്ള ഒൗ​പാ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​പേ​ക്ഷി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​ല​പ്പു​ഴ ഇ​നി ലോ​ക​ത്തി​ൽ അ​റി​യ​പ്പെ​ടാ​ൻപോ​കുന്ന​ത് ബി​നാ​ലെ​യു​ടെ പേ​രി​ലാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​യ​തി​നാ​ൽ ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വിവിധ കാ​ര​ണ​ങ്ങ​ൾകൊ​ണ്ട് ബി​നാ​ലെ​യു​ടെ തു​ട​ക്കം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​നി നീ​ണ്ടാ​ൽ പ​രി​പാ​ടിത​ന്നെ അ​വ​താ​ള​ത്തി​ലാ​കും. മ​ഴ​ക്കാ​ല​ത്ത് പ്ര​ദ​ർ​ശ​നം നടത്താനാ​വി​ല്ല. ഈ​ർ​പ്പം മൂ​ലം ചി​ത്ര​ങ്ങ​ളി​ൽ പൂ​പ്പ​ൽ പി​ടി​ക്കു​ക​യും മ​റ്റും ചെ​യ്യാം. അ​തി​നാ​ലാ​ണ് പ്ര​ദ​ർ​ശ​നം ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന​ത്. ന്യൂ ​മോ​ഡ​ൽ സൊ​സൈ​റ്റി​യു​ടെ തു​റ​ന്ന മു​റ്റ​ത്ത് സ​ന്നി​ഹി​ത​രാ​കു​ന്ന എ​ല്ലാ ക​ലാ​കാ​രന്മാ​രും ചേ​ർ​ന്ന് തി​രി കൊ​ളു​ത്തി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ഡം​ബ​ര​ങ്ങ​ൾ കു​റ​വാ​യി​രി​ക്കും. എ​ന്നാ​ൽ ക​ലാ​പ​ങ്കാ​ളി​ത്തം കൊ​ണ്ട് കേ​ര​ളം ക​ണ്ടിട്ടുള്ളതിൽ ഏ​റ്റ​വും വ​ലി​യ ചി​ത്രപ്ര​ദ​ർ​ശ​നമാ​യി​രി​ക്കും ലോ​ക​മേ ത​റ​വാ​ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ധാ​ര​ണ പ്ര​ദ​ർ​ശ​ന​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ഓ​പ്പ​ണ്‍ ഹൗ​സും കൂ​ടി​ച്ചേ​ര​ലു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.
എ​ല്ലാ ദി​വ​സ​വും വി​പു​ല​മാ​യ ഓ​ണ്‍​ലൈ​ൻ ക​ലാച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കാ​രന്മാ​രെ​യും അ​വ​രു​ടെ ശൈ​ലി​യെ​യും ക​ലാ​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ളും സം​ഭാ​വ​ന​ക​ളും ഉ​ണ്ടാ​കും. ആ​ല​പ്പു​ഴ​യി​ലെ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള സാം​സ്കാ​രി​ക സ​മു​ച്ച​യം ആ​സ്പി​ൻ വാ​ൾ ഫാ​ക്ട​റി പു​ര​യി​ട​ത്തി​ലാ​ണ്. ഈ ​സാം​സ്കാ​രി​ക സ​മു​ച്ച​യം ഡി​സൈ​ൻ ചെ​യ്യു​ക ക​ലാ-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​ഞ്ഞാ​വും. ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഗ​മം ഉ​ണ്ടാ​കും. ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള വാ​സ്തു​ശി​ൽ​പ​മാ​ണ് വേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച സം​വാ​ദ​വും പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.