ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Monday, April 12, 2021 10:15 PM IST
കാ​വാ​ലം: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​മ കൊ​റോ​ഗാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത, 83 കാ​ര​നാ​യ ഫാ. സ്റ്റാ​ൻ സ്വാ​മി​ക്ക് അ​ടി​യ​ന്തര​മാ​യി ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​വാ​ലം യൂ​ണി​റ്റ്. ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി ദ​ശാ​ബ്ദ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച മാ​ന്യ​നും സ​ത്യ​സ​ന്ധ​നും നി​സ്വാ​ർ​ഥ​നു​മാ​യ വൈ​ദി​ക​നു നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കോ​ട​തി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കാ​വാ​ലം സെ​ന്‍റ് തെ​രേസാ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം വി​കാ​രി ഫാ. ​സി​റി​ൽ ചേ​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി​ക്കു​ട്ടി ആ​ന്‍റ​ണി പ​തി​ന​ഞ്ചി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഭ​ര​ണ​വി​ല വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്

മ​ങ്കൊ​മ്പ്: ക​ർ​ഷ​ക​രി​ൽനി​ന്നു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല അ​ടി​യ​ന്തര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​ര​ണ​വി​ല ഏ​റ്റ​വും വേ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സ​പ്ലേ​കോ​യും സ​ർ​ക്കാ​രും അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ജു വ​ലിയ​വീ​ട​ൻ, ടി​റ്റോ ഏ​ബ്ര​ഹാം, എ​ൻ. സ്വാ​മി​നാ​ഥ​ൻ, എ.കെ. ഷം​സു​ദീ​ൻ, ജ​സ്റ്റി​ൻ തോ​മ​സ്, ബി​ജോ ജോ​സ​ഫ്, എ. ​സു​ഗ​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.