തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി, പ്ര​തി​ഫ​ലം അ​നു​വ​ദി​ച്ചു
Monday, April 12, 2021 10:10 PM IST
ആ​ല​പ്പു​ഴ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്-2021 നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ൽ, തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ് എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ​ങ്കെ​ടു​ത്ത ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ർ​മാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​ര്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​വോ​ള​ന്‍റി​യേ​ഴ്സ്, സ്റ്റു​ഡ​ന്‍റ് വോ​ള​ന്‍റി​യേ​ഴ്സ്, സ്റ്റാ​ര്‍ വോ​ള​ന്‍റി​യേ​ഴ്സ് (ആ​ർ​ഡി​ഒ ആ​ല​പ്പു​ഴ) എ​ന്നി​വ​ര്‍​ക്ക് പ്ര​തി​ഫ​ലം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. മേ​ല്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ജീ​വ​ന​ക്കാ​രും പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.