ആ​ല​പ്പു​ഴ ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​ം
Saturday, April 10, 2021 10:17 PM IST
ആ​ല​പ്പു​ഴ: ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ജോ​സ് ആ​ലു​ക്കാ​സ് ചെ​യ്ത സേ​വ​നം ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ടു​ത്തു പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​നാ​നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജോ​സ് ആ​ലു​ക്കാ​സ് പ്രോ​പ്പ​ർ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​പ്പ​ച്ച​ൻ മ​ല​യി​ൽ, കേ​ര​ള റീ​ജണ​ൽ മാ​നേ​ജ​ർ കെ.​പി. ജോ​സ​ഫ്, ഷോ​റൂം മാ​നേ​ജ​ർ എ.​ബി. ജ​യ​റാം, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ലി​ജോ മാ​ത്യു, അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ർ കെ.​ജി. ജി​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 24 വ​രെ നീ​ണ്ടുനി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മി​ട്ട​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ പ​ർ​ച്ചേ​സി​നും വി​ല​യേ​റി​യ സ​മ്മാ​നങ്ങ​ളും സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ടും പ​ഴ​യ 22കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് വി​ല​യി​ലും തൂ​ക്ക​ത്തി​ലും കു​റ​വു​വ​രാ​തെ മാ​റി​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യവും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന ഹെ​വി​വെ​യ്റ്റ് ആ​ൻ​ഡ് ലൈ​റ്റ് വെ​യ്റ്റ് അ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ഡ​യ​മ​ണ്ട് ആ​ൻ​ഡ് പ്ലാ​റ്റി​നം ആഭ​ര​ണ​ങ്ങ​ളു​ടെ​യും ക​മ​നീ​യ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ തൊ​ട്ട​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ച്ച​താ​ണ് ആ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ ജോ​സ് ആ​ലു​ക്കാ​സി​നെ ജ​ന​പ്രി​യ ഷോ​റൂമാ​ക്കി ഉ​യ​ർ​ത്തി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​സ് ആ​ലു​ക്ക അ​റി​യി​ച്ചു.