കാ​ൻ​സ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ വിതരണം നടത്തി
Saturday, April 10, 2021 10:17 PM IST
ആ​ല​പ്പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി​യു​ടെ 60-ാം ​വാ​ർ​ഷി​കത്തോ ടനു​ബ​ന്ധി​ച്ചു ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും കാ​ൻ​സ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 സി ​ഡി​സ്ട്രി​ക്ട് ഗ​വ​ർണ​ർ ല​യ​ണ്‍ ആ​ർ.ജി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് ബി. ​ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂം മാ​നേ​ജ​ർ ജെ​റി​ൻ ടി. ​ജോ​ണ്‍ ജോ​യ് ആ​ലു​ക്കാ​സ് ചെ​യ്തു​വ​രു​ന്ന ചി​കി​ത്സാസ​ഹാ​യം, ഭ​വ​ന പ​ദ്ധതി​ക​ൾ എ​ന്നി​വ​യെക്കുറി​ച്ച് വി​വ​രി​ച്ചു.