വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സു​ര​ക്ഷി​തം
Friday, April 9, 2021 9:55 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ ത്രി​ത​ല സു​ര​ക്ഷ​യി​ൽ ഭ​ദ്രം. മേ​യ് ര​ണ്ടി​നു വോ​ട്ടെ​ണ്ണ​ൽ ദി​നം വ​രെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യി​ലാ​ണു സൂ​ക്ഷി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ ഒ​ന്പ​തു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ൾ 24 മ​ണി​ക്കൂ​റും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സി​സി​ടി​വി സം​വി​ധാ​ന​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ന് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ട്. ത്രി​ത​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ പു​റ​ത്തെ ചു​മ​ത​ല 20 പേ​ര​ട​ങ്ങി​യ സാ​യു​ധ​രാ​യ കേ​ന്ദ്ര പോ​ലീ​സി​നാ​ണ്. ഈ ​സു​ര​ക്ഷാ ക​വ​ച​ത്തി​നു പു​റ​ത്തെ ര​ണ്ടു ത​ല​ങ്ങ​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല സാ​യു​ധ​രാ​യ സം​സ്ഥാ​ന പോ​ലീ​സി​നാ​ണ്. സം​സ്ഥാ​ന ത​ല സാ​യു​ധ​രാ​യ 9 പോ​ലീ​സു​കാ​രും ജി​ല്ലാ ത​ല​ത്തി​ലു​ള്ള 3 ലോ​ക്ക​ൽ പോ​ലീ​സു​കാ​രു​മ​ട​ങ്ങു​ന്ന​താ​ണ് ഒ​രു മ​ണ്ഡ​ല​ത്തി​ലെ ത്രി​ത​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണം.
180 സി​എ​പി​എ​ഫ്, 81 സ്റ്റേ​റ്റ് ആം​ഡ് ഫോ​ഴ്സ്, 27 ജി​ല്ലാ ലോ​ക്ക​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ-​സ്ട്രോം​ഗ് റൂം ​കേ​ന്ദ്ര​ങ്ങ​ൾ ക്ര​മ​ത്തി​ൽ: അ​രൂ​ർ -എ​ൻ​എ​ൻ​എ​സ് കോ​ള​ജ് പ​ള്ളി​പ്പു​റം, ചേ​ർ​ത്ത​ല - സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ആ​ല​പ്പു​ഴ -എ​സ്ഡി​വി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, അ​ന്പ​ല​പ്പു​ഴ- സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കു​ട്ട​നാ​ട് -സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ച​ന്പ​ക്കു​ളം, ഹ​രി​പ്പാ​ട് - ഗ​വ​ണ്മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സ്, കാ​യം​കു​ളം - ടി​കെ മാ​ധ​വ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ന​ങ്ങ്യ​ർ​കു​ള​ങ്ങ​ര, മാ​വേ​ലി​ക്ക​ര - ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സ്, ചെ​ങ്ങ​ന്നൂ​ർ- ക്രി​സ്ത്യ​ൻ കോ​ള​ജ്.