റി​മാ​ൻ​ഡ് ചെ​യ്തു
Thursday, April 8, 2021 9:49 PM IST
തു​റ​വൂ​ർ: ക​ഴി​ഞ്ഞദി​വ​സം വ​ള​മം​ഗ​ല​ത്തു​ണ്ടാ​യ ആ​ർ​എ​സ്എ​സ് - സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കു​ത്തി​യ​തോ​ട് പോലീ​സ് പി​ടി​കൂ​ടി​യ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ റി​മാ​ൻ​ഡു ചെ​യ്തു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ എ​ട്ടാം വാ​ർ​ഡി​ൽ അ​റയ്​ക്ക​ത്ത​റ കി​ഴ​ക്കേ നി​ക​ർ​ത്ത് വീ​ട്ടി​ൽ അ​ജി​ത്ത്, രൂ​പേ​ഷ് എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ത്തി​യ​തോ​ട് പോലീ​സ് ഇ​വ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ജി​സ്റ്റോ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​ല ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്റ്റി​ല്‍

മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​രി​ല്‍ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ക​ളീ​ക്ക​ത്ത​റ വ​ട​ക്ക​തി​ല്‍ സ​ജി​ത്കു​മാ​റി​നെ (34) യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് ക​ഴി​ഞ്ഞദി​വ​സം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17-ന് ​ക​ണ്ടി​യൂ​ര്‍ ച​ന്ത​യ്ക്കു സ​മീ​പമായി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടി​യൂ​ര്‍ പ​ടി​ഞ്ഞാ​റേ​തോ​പ്പി​ല്‍ ര​മ​ണി (60) യെ ​പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ച്ചാ​ണ് പ്ര​തി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.