തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കൈ​യ​ട​ക്കി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ
Thursday, April 8, 2021 9:49 PM IST
അ​ന്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു ച​ർ​ച്ച​ക​ൾ കൈ​യ​ട​ക്കി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. പ​ത്ര​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ൾ ഇ​ത്ത​വ​ണ കൂ​ടു​ത​ലും ന​ട​ന്ന​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. വാ​ട്സാ​പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ടെ​ല​ഗ്രാം തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യി​രു​ന്നു മു​ൻ​നി​ര​യി​ൽ. ഒ​രു​കാ​ല​ത്ത് ബീ​ഡി തെ​റു​പ്പു​കാ​ർ, ക​യ​ർ​ത്തൊഴി​ലാ​ളി​ക​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ ന​ട​ന്നി​രു​ന്ന ച​ർ​ച്ച​ക​ൾ പി​ന്നീ​ട് ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലേ​ക്കും വ​ഴി മാ​റി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നി​ച്ചുകൂ​ടു​ന്നി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ന്ന്. എ​ന്നാ​ൽ കൊ​റോ​ണ വ്യാ​പ​ന​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ട്ടം​കൂ​ടി​യു​ള്ള പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ സ്ഥാ​നാ​ർ​ഥിക​ൾ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മേ​ഖ​ല ന​വ​മാ​ധ്യ​മ​ങ്ങ​ൾ കൈ​യ​ട​ക്കി​യ​ത്.
ഓ​രോ ദി​വ​സ​ത്തെ​യും പ​രി​പാ​ടി​ക​ൾ അ​പ്പോ​ൾ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ർ​മാ​രു​ടെ വി​ര​ൽ​ത്തു​ന്പി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പ​ര​സ്യ​പ്ര​ച​ാര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ളി​ൽനി​ന്നും പ​ടി​യി​റ​ങ്ങി​യ​ത്. ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം ക​ണ്ട​തോ​ടെ എ​ല്ലാ​പാ​ർ​ട്ടി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മു​ത​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തുകൊ​ണ്ട് ത​ന്നെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി എ​ന്നു​പ​റ​യാം.