കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​നു​ഗ​ത വ​ർ​ധ​ന
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യുണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​നും മ​ര​ണ​നി​ര​ക്ക് കൂ​ടാ​നു​മി​ട​യു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​രോ​ഗ്യം അ​റി​യി​ച്ചു. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ രോ​ഗ​വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ വ​ർ​ധി​ക്കാ​നി​ട​യു​ണ്ടാ​കും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ രോ​ഗി​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. ഏ​പ്രി​ൽ ര​ണ്ടി​ന് 75 ഉം ​ഏ​പ്രി​ൽ മൂ​ന്നി​ന് 81 ഉം, ​നാ​ലി​ന് 99 ഉം ​അ​ഞ്ചി​ന് 110 ഉം, ​ആ​റി​ന് 165 ഉം, ​ഏ​ഴി​ന് 157 ഉം, ​ഇ​ന്ന​ലെ 241 ഉം ​ആ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 236 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 119 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 81377 പേ​ർ രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ 1649 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 77 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 132 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 615 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 33 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 157 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 582 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 3385 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
ജി​ല്ല​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മുള്ള​തി​നാ​ൽ മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം മാ​സ്ക് ധ​രി​ക്കു​ക, മ​റ്റു​ള്ള​വ​രി​ൽ നി​ന്നും അ​ക​ല​മു​റ​പ്പാ​ക്കു​ക, കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക എ​ന്നീ പ്ര​തി​രോ​ധ ശീ​ല​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി. കോ​വി​ഡ് വ​ന്ന് പോ​കും എ​ന്ന ചി​ന്ത അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണ്.
വൈ​റ​സ് ഓ​രോ​രു​ത്ത​രി​ലു​മു​ണ്ടാ​ക്കു​ന്ന രോ​ഗതീ​വ്ര​ത മു​ൻ​കൂ​ട്ടി പ​റ​യാ​നാ​കി​ല്ല. പ്രാ​യ​മു​ള്ള​വ​രി​ലും മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​രി​ലും കോ​വി​ഡ് മാ​ര​ക​മാ​യേ​ക്കാം. മാ​ത്ര​മ​ല്ല കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ വി​വി​ധ അ​വ​യ​വ വ്യ​വ​സ്ഥ​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളും ക​ണ്ടു​വ​രു​ന്നു. അ​തു​കൊ​ണ്ട് രോ​ഗം പി​ടി​പെ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​ത് അ​വ​ന​വ​നോ​ട് കാ​ണി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക​രു​ത​ലാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​വ​ന​വ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ​ന്തോ​ഷ​വു​മാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ആ​ളു​കൂ​ടാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​യം ഒ​ഴി​ഞ്ഞുനി​ൽ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.
മാ​സ്ക് സു​ര​ക്ഷി​ത​മാ​യി ധ​രി​ക്കു​ക. ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ കൃ​ത്യ​സ​മ​യ​ത്ത് ര​ണ്ടാ​മ​ത്തെ ഡോ​സും സ്വീ​ക​രി​ക്കു​ക. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 42 ദി​വ​സം ക​ഴി​ഞ്ഞ് 56 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കേ​ണ്ട​താ​ണ്.
കോ​വാ​ക്സി​ൻ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ വാ​ക്സി​നെ​ടു​ത്ത് 28 ദി​വ​സം ക​ഴി​ഞ്ഞ് 42 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ക്ക​ണം. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ഏ​റ്റ​വു​മ​ടു​ത്ത വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽനി​ന്നും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക. വാ​ക്സി​നെ​ടു​ത്താ​ലും മാ​സ്ക് ധ​രി​ക്കു​ക തു​ട​ങ്ങി പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.