സിപിഎമ്മിന്‍റെ കാ​പ​ട്യം അ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞെന്നു മോ​ൻ​സ് ജോ​സ​ഫ്
Sunday, March 7, 2021 10:26 PM IST
ആ​ല​പ്പു​ഴ: അഞ്ചുവ​ർ​ഷ​ം എ​ൽഡി എ​ഫ് സ​ർ​ക്കാ​രും സിപിഎമ്മും ന​ട​ത്തി​യ അ​ഴി​മ​തി​യും കൊ​ള്ള​യും അ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​താ​ണ് യുഡിഎ​ഫി​ന്‍റെ വി​ജ​യ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) നേ​താ​വ് മോ​ൻ​സ് ജോ​സ​ഫ് എംഎ​ൽഎ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം രാമങ്കരിയി ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രി​നെ​തി​രെ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​നെ വി​ജ​യി​പ്പി​ച്ചു കൊ​ണ്ട് തി​രി​ച്ച​ടി ന​ൽ​കുമെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് എം.​ മാ​ത്തു​ണ്ണി, ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് കോ​യി​പ്പ​ള്ളി, ജോ​സ് കാ​വ​നാ​ട​ൻ, ജൂ​നി ​കു​തി​ര​വ​ട്ടം, തോ​മ​സ് കു​ട്ടി മാ​ത്യു, രാ​ജേ​ഷ് ഇ​ടി​പ്പു​ര, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, പ്ര​കാ​ശ് പ​ന​വേ​ലി, ഡോ.​ ഷി​ബു ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.