ഡോ​ക്ട​റേ​റ്റ് ലഭിച്ചു
Sunday, March 7, 2021 10:26 PM IST
ചെ​ങ്ങ​ന്നൂ​ർ: ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന് കേ​ര​ള സ​ർ​വക​ലാ​ശാ​ല​യി​ൽനി​ന്നും ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു. കേ​ര​ള പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യ ജ​ന​മൈ​ത്രി പോ​ലീ​സ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്. കേ​ര​ള സ​ർ​വക​ലാ​ശാ​ല രാ​ഷ്ട്ര​മീ​മാം​സാ വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​ർ സി. ​എ. ജോ​സു​കു​ട്ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ ആ​ർ. ജോ​സ് ബി​രു​ദ​ത്തി​നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. ബി​എ​ൽ, ഐഎ​സ് സി, ​എംഫി​ൽ ബി​രു​ദ​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. കോ​ന്നി ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ അ​ധ്യാപി​ക ഷൈ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ അ​ന​ഘ, മീ​നാ​ക്ഷി.