സ്വാ​ഗ​തം ചെ​യ്തു
Sunday, March 7, 2021 10:26 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് വാ​ട​ക പു​ന​ർ​നി​ശ്ച​യി​ച്ച ഇ​ട​തു സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്വാ​ഗ​തം ചെ​യ്തു. വൈ​ദ്യു​തി പോ​സ്റ്റ് വാ​ട​ക കു​റ​ച്ചു​ത​ര​ണ​മെ​ന്ന​ത് ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ ചെ​റു​കി​ട കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​മാ​യി​രു​ന്നു. സിഒഎ ​മു​ന്നോ​ട്ടുവച്ച ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച സ​ർ​ക്കാ​രി​നും സ​ഹാ​യി​ച്ച എ​ല്ലാ രാ​ഷ്‌ട്രീ​യപാ​ർ​ട്ടി​ക​ൾ​ക്കും സം​ഘ​ട​ന​യു​ടെ ന​ന്ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തി​നാ​യി മു​ൻ​കൈ​യെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി, വൈ​ദ്യു​തിമ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, പ​വ​ർ സെ​ക്ര​ട്ട​റി, കെഎ​സ്ഇബി ഡ​യ​റ​ക്ട​ർ​മാ​ർ, പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റു രാ​ഷ്‌ട്രീ​യക​ക്ഷി നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന ന​ന്ദി അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ട് അ​ന്പ​ല​പ്പു​ഴ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം രാ​ജീ​വ് പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​ജ​നീ​കാ​ന്ത് ഹാ​രി​സ്, സ​ന്തോ​ഷ്, ഷെ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.