സി​സ്റ്റ​ർ ചെ​റു​കു​സു​മം ഐ​എ​സ്ആ​ർ​ഒ​യി​ൽനി​ന്ന് ക​ംപ്യൂട്ട​ർ പ​രി​ശീ​ല​നം നേ​ടി​യ ആ​ദ്യ സ​ന്യാ​സി​നി
Sunday, March 7, 2021 10:22 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന സി​സ്റ്റ​ർ ചെ​റു​കു​സു​മം ഐ​എ​സ്ആ​ർ​ഒ​യി​ൽ നി​ന്നും ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നേ​ടി​യ ആ​ദ്യ സ​ന്യാ​സി​നി എ​ന്ന ബ​ഹു​മ​തി​ക്ക​ർ​ഹ​യാ​ണ്.
സ​ന്യാ​സി​നി​ക​ൾ ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ വൈ​മു​ഖ്യം കാ​ട്ടി​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സി​സ്റ്റ​ർ ചെ​റു​കു​സു​മം എം​സി​എ നേ​ടു​ക​യും കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന​ത്തി​നാ​യി സി​സ്റ്റ​ർ ചെ​റു​കു​സു​മം തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. ചു​രു​ങ്ങി​യ​തെ​ങ്കി​ലും ഇ​വി​ടു​ത്തെ പ​രി​ശീ​ല​ന കാ​ലം അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്ന് സി​സ്റ്റ​ർ പ​റ​യു​ന്നു.
എം​ജി സ​ർ​വ​ക​ലാ​ശാ​ലയുടെ കീഴിൽ അ​സം​പ്ഷ​നി​ൽ എ​യ്ഡ​ഡ് ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സ് ആ​രം​ഭി​ച്ച​പ്പോ​ൾ വ​കു​പ്പ് മേ​ധാ​വി​യാ​യാ​ണ് സി​സ്റ്റർ ഈ വനിതാ കലായത്തിലെ അ​ധ്യാ​പന സേ​വ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.
23വ​ർ​ഷ​ക്കാ​ലം വ​കു​പ്പ് അ​ധ്യ​ക്ഷ​യാ​യി പ്ര​വ​ർ​ത്തി​ച്ച സി​സ്റ്റ​ർ ചെ​റു​കു​സു​മം മൂ​ന്നു​വ​ർ​ഷം കോ​ള​ജി​ന്‍റെ വൈ​സ് പ്രി​ൻ​സി​പ്പ​ലും ക​മ്യൂ​ണി​റ്റി കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ന്പ്യ​ട്ട​ർ സ​യ​ൻ​സ് ആൻഡ് ആ​പ്ലി​ക്കേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ൽ 20വ​ർ​ഷം അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ലാ​ക‌്ട​റ​ൽ എ​ൻ​ട്രി പ്രോ​ഗ്രാ​മും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ൻഡ് ഡ​ബി​ൾ എ​ൻ​ട്രി പ്രോ​ഗ്രാ​മും ആ​രം​ഭി​ച്ച​പ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.
സി​സ്റ്റ​ർ ചെ​റു​കു​സു​മം പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന കാ​ല​ത്ത് പാ​ഠ്യ​പാ​ഠ്യേ​ത​ര സ്പോ​ർ​ട്സ് രം​ഗ​ങ്ങ​ളി​ൽ കോ​ള​ജ് മി​ക​ച്ച നേ​ട്ട​ങ്ങ​ളാ​ണ് കൈ​വ​രി​ച്ച​ത്. കോ​ള​ജി​ന്‍റെ മെ​യി​ൻ ബ്ലോ​ക്കി​ന് പു​തി​യ മു​ഖം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​ക്കാ​ല​യ​ള​വി​ൽ സാ​ധി​ച്ചു.
സി​എം​സി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യി എം​സി​എ ക​ര​സ്ഥ​മാ​ക്കി​യ സ​ന്യാ​സി​നി എ​ന്ന ബ​ഹു​മ​തി​യും സി​സ്റ്റ​ർ ചെ​റു​കു​സു​മ​ത്തി​നു​ണ്ട്. അ​സം​പ്ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സി​സ്റ്റ​ർ ചെ​റു​കു​സു​മ​ത്തി​ന്‍റെ പ​ടി​യി​റ​ക്കം.
സി​സ്റ്റ​ർ ചെ​റു​കു​സു​മം പു​ളി​ങ്കു​ന്നു മാ​ളേ​ക്ക​ൽ പ​രേ​ത​രാ​യ എം.​ഡി. ദേ​വ​സ്യ-​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും സി​എം​സി ച​ങ്ങ​നാ​ശേ​രി ഹോ​ളി​ക്വീ​സ് പ്രൊ​വി​ൻ​സ് അം​ഗ​വു​മാ​ണ്.
ഈ ​മാ​സം 31നാ​ണ് സിസ്റ്റർ വി​ര​മി​ക്കു​ന്ന​ത്.