ചെ​ന്നി​ത്ത​ല​യി​ൽ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും സിപിഎമ്മിനെ സ​ഹാ​യി​ക്കും
Sunday, March 7, 2021 10:22 PM IST
മാ​ന്നാ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. പ​ട്ടി​ക​ജാ​തി വ​നി​ത​യ്ക്കാ​ണ് ഇ​വി​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.​ സിപിഎമ്മി നും ​ബി​ജെ​പി​ക്കും മാ​ത്ര​മേ ഈ ​വി​ഭാ​ഗ​ത്തി​ൽനി​ന്നും അം​ഗ​ങ്ങ​ൾ ഉ​ള്ളു. ​
ക​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫ് പി​ന്തു​ണ​യോ​ടെ സിപിഎ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടുക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സിപിഎം ​ജി​ല്ലാ ക​മ്മ​ിറ്റി യുടെ നി​ർദേ​ശപ്ര​കാ​രം ഒ​രു മാ​സ​ത്തി​നുശേ​ഷം പ്ര​സി​ഡ​ന്‍റ് രാ​ജിവ​ച്ചി​രു​ന്നു. ​പ്രാ​ദേ​ശി​ക​മാ​യി സി​പിഎമ്മി​ൽ വി​വാ​ദം ഉ​ണ്ടാ​യ സം​ഭ​വ​മാ​യി​രു​ന്നു ഇത്. സിപി എം - ​കോ​ണ്‍​ഗ്ര​സ് ബ​ന്ധം ആ​രോ​പി​ച്ച് ബിജെപി ​വ​ലി​യ സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ഇ​ന്ന് വീ​ണ്ടും പ്ര​സിഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ സി​പിഎമ്മി ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ ത​ന്നെ മ​ത്സ​രി​ക്കും. ബി​ജെ​പി വ​രാ​തി​രി​ക്കു​വാ​ൻ ഇ​വ​രെ കോ​ണ്‍​ഗ്രസ് ​പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടുമു​ണ്ട്. ബി​ജെ​പി​യി​ലെ ബി​ന്ദു പ്ര​ദീ​പാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി. 18 അം​ഗ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ കോ​ണ്‍​ഗ്ര​സ് -6, സിപിഎം- 5, ​ബിജെ​പി -6, ഒ​രു കോ​ണ്‍​ഗ്ര​സ് വി​മ​ത​നും അ​ട​ങ്ങു​ന്ന​താ​ണ് ക​ക്ഷിനി​ല.​ ബിജെ​പി​യെ ഭ​ര​ണ​ത്തി​ൽനി​ന്നും അ​ക​റ്റിനി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജ​യ​മ്മ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ലെ 6 അം​ഗ​ങ്ങ​ളും വോ​ട്ടു ചെ​യ്യു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ അ​റി​യി​ച്ചു.​
തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലും സ്ഥി​തി ഇ​തുത​ന്നെ​യാ​ണ്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു ത​വ​ണ​യും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സിപിഎം ​വി​ജ​യി​ച്ചി​രു​ന്നു.​ ര​ണ്ടു പ്രാ​വ​ശ്യ​വും രാ​ജിവ​യ്ക്കു​ക​യും ചെ​യ്തു.​ ചെ​ന്നി​ത്ത​ല​യി​ൽ ഇ​ന്നും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ച്ചാ​ൽ രാ​ജിവ​യ്ക്ക​ണ​മെ​ന്നാ​ണ് സി​പിഎം ​നി​ർദേശം.