തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാം
Saturday, March 6, 2021 11:18 PM IST
വോ​ട്ട​ർ തി​രി​ച്ച​റി​യൽ കാ​ർ​ഡ് ഹാ​ജാ​രാ​ക്കാ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വി​ംഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, പോ​സ്റ്റോ​ഫീ​സി​ൽ നി​ന്നോ ബാ​ങ്കി​ൽ​നി​ന്നോ ഉ​ള്ള ഫോ​ട്ടോ​പ​തി​ച്ച പാ​സ്ബു​ക്കു​ക​ൾ, പാ​ൻ​കാ​ർ​ഡ്, എ​ൻ.​പി.​ആ​റി​ന് കീ​ഴി​ൽ ആ​ർ.​ജി.​ഐ ന​ൽ​കു​ന്ന സ്മാ​ർ​ട് കാ​ർ​ഡു​ക​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, തൊ​ഴി​ൽ​വ​കു​പ്പ് ന​ൽ​കു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് സ്മാ​ർ​ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​പ്പി​ച്ച പെ​ൻ​ഷ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ, എംപി, എംഎ​ൽ​എ, എംഎ​ൽസി എ​ന്നി​വ​ർ​ക്ക് ന​ൽ​കു​ന്ന ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ക​മ്മീ​ഷ​നം​ഗീ​ക​രി​ച്ച രേ​ഖ​ക​ൾ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ( ഇ​ല​ക‌്ഷ​ൻ ) ജെ. ​മോ​ബി, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ.​അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.