പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന
Saturday, March 6, 2021 11:18 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ജി​ല്ല​യി​ലെ ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ ​ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് എ​ന്നി​വ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി​യി​ലെ ടി.​കെ.​ മാ​ധ​വ മെ​മ്മോ​റി​യ​ൽ എ​ൽപി ​സ്കൂ​ളി​ലെ ബൂ​ത്തു​ക​ളും കെ​ട്ടി​ട​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി. ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​ന​പ്ര​കാ​രം 51 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കും. സെ​ൻ​സി​റ്റീ​വ് പോ​ളി​ംഗ് ബൂ​ത്തു​ക​ൾ 151 എ​ണ്ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ മാ​ധ​വ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ 9 ബൂ​ത്തു​ക​ള​ണ് സ​ജ്ജീ​ക​രി​ക്കു​ക. ഒ​രു ഓ​ക്സി​ല​റി ബൂ​ത്തു​കൂ​ടി ഇ​വി​ടെ സ​ജ്ജ​മാ​ക്കു​ം.