തമിഴ്നാട് സ്വദേശിയായ യുവാവിനു പുന്നപ്ര ശാ​ന്തി​ഭ​വ​ൻ തുണയായി
Saturday, March 6, 2021 11:16 PM IST
അ​ന്പ​ല​പ്പു​ഴ: കോവി​ഡ് നാ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ദു​രി​ത​ത്തി​ലാ​യ യു​വാ​വി​നു പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ അ​ഭ​യ​മേ​കി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ബാ​ല മു​രു​കനാ(43)ണ് ശാ​ന്തി​ഭ​വ​നി​ൽനി​ന്ന് ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സം മു​ന്പ് ഇ​യാ​ൾ ജോ​ലിതേ​ടി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കു യാ​ത്രതി​രി​ച്ച​ത്.

പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​തി​നാ​ൽ ആ​രും അ​ടു​പ്പി​ച്ചി​ല്ല. വി​ശ​പ്പ​ക​റ്റാ​ൻ വ​ഴി​യ​രു​കി​ൽനി​ന്നു​ള്ള വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. മു​ടി​യും താ​ടി​യും വ​ള​ർ​ന്നു അ​വ​ശ​നാ​യി ക​പ്പ​ക്ക​ട​യ്ക്കു സ​മീ​പം ദേ​ശി​യപാ​ത​യോ​ര​ത്തു കി​ട​ന്ന ഇ​യാ​ളെ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ശാ​ന്തി ഭ​വ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു താ​ടി​യും മു​ടി​യും വ​ടി​ച്ചു ഭ​ക്ഷ​ണം ന​ൽ​കി​യതോ​ടെ ബാ​ല മു​രു​ക​ൻ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. പി​ന്നീ​ട് 12 ദി​വ​സം ശാ​ന്തി ഭ​വ​നി​ലെ പെ​യ്ന്‍റിം​ഗ് ജോ​ലി​ക​ൾ ഇ​ദ്ദേ​ഹ​മാ​ണ് ചെ​യ്ത​ത്. തു​ട​ർ​ന്നു നാ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹം അ​റി​യി​ച്ച​തോ​ടെ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​യ​റ്റിവി​ടു​ക​യാ​യി​രു​ന്നു. ബാ​ല മു​രു​ക​നു ചെ​ല​വു​ക​ൾ​ക്കാ​യി 10,000 രൂ​പ പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ് പള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​നും പു​ന്ന​പ്ര സെ​ന്‍റ് ഗ്രി​ഗോ​റിയോ​സ് പ​ള്ളി​യി​ലെ ഫാ.​ മാ​ത്യു മു​ല്ല​ശേ​രി​ൽ വ​സ്ത്ര​ങ്ങ​ളും ന​ൽ​കി. ശാ​ന്തി​ഭ​വ​നി​ൽ ന​ട​ന്ന യാ​ത്രയ​യ​പ്പ് ച​ട​ങ്ങ് പു​ന്ന​പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് ഉ​ദ്ഘാ​ട​നം ചെയ്തു. വി​യാ​നി പ​ള്ളി സ​ഹ വി​കാ​രി ഫാ.​ മൈ​ക്കി​ൾ ജോ​ർ​ജ്, ഫാ. ​മാ​ർ​ട്ടി​ൻ, ഫാ. ​മാ​ത്യു മു​ല്ല​ശേരി, കെ.​എ​ഫ്.​ തോബി​യാ​സ്, മ​ധു പു​ന്ന​പ്ര, ബി.​ ജോ​സ് കു​ട്ടി, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, പി.​എ. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.