പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, March 6, 2021 11:16 PM IST
ആ​ല​പ്പു​ഴ: ട്ര​ഷ​റി വ​കു​പ്പി​ൽ സെ​ർ​വ​ർ, സോ​ഫ്റ്റ്‌വെയ​ർ ത​ക​രാ​റു​ക​ളു​ടെ പേ​രി​ൽ നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റിക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ധ​ർ​ണയും ന​ട​ത്തി. ധ​ർ​ണ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എസ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തുവ​രെ സെ​ർ​വ​ർ സോ​ഫ​റ്റ്‌വെയ​ർ ത​ക​രാ​റു​ക​ളാ​ണ് കാ​ര​ണം എ​ന്നു​പ​റ​ഞ്ഞി​രു​ന്ന വ​കു​പ്പ​ധി​കാ​രി​ക​ൾ ഇ​പ്പോ​ൾ സാ​ങ്കേ​തി​ക​ജ്ഞാ​ന​മു​ള്ള ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം എ​ന്നു പ​റ​യു​ന്ന​ത് ദു​രൂ​ഹ​മാ​ണ്.

ട്ര​ഷ​റി​വ​കു​പ്പി​ൽ വ​ൻത​ട്ടി​പ്പു​ക​ൾ ഉ​ൾ​പ്പെടെ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​കു​പ്പി​ലെ സം​വി​ധാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ ഓ​ഡി​റ്റി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബി. ​ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം കെ.​ജി. മ​ധു, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ഇ.​എ​സ്. അ​നി​ൽ​കു​മാ​ർ, എം.​ജി. ഷി​ബു, കെ.​പി. സ​മീ​ഷ്കു​മാ​ർ, പി. ​സ്മി​ത, കെ.​എ. നാ​സ​ർ, ബി. ​ശി​വ​പ്ര​സാ​ദ്, പി. ​സ​ജി​മോ​ൻ, ഡി. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.