ഹ​രി​പ്പാ​ട്ട് മ​ത്സ​രം ക​ടു​ക്കും
Saturday, March 6, 2021 11:15 PM IST
ഹ​രി​പ്പാ​ട്: ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​ട​ത്തേ​ക്കും വ​ല​ത്തേ​ക്കും ചാ​ഞ്ചാ​ടി​യി​രു​ന്ന ഹ​രി​പ്പാ​ട് ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫി​ന്‍റെ കോ​ട്ട​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യും മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചാംത​വ​ണ​യു​മാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മ​ത്സ​ര​ഗോ​ദാ​യി​ലൊ​ക്കത്ത​ന്നെ ര​മേ​ശി​നെ പൂ​ർ​ണ​മാ​യും വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ലംകൂ​ടി​യാ​ണി​ത്.

ഇ​ത്ത​വ​ണ​യും വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. സി​പി​ഐ​യി​ലെ ജി. ​കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പേ​രാ​ണ് എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. 2006ൽ ​കൃ​ഷ്ണ​പ്ര​സാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി​യി​ൽ​നി​ന്ന് ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും​ത​ന്നെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ഒ​ന്പ​തു​ത​വ​ണ യു​ഡി​എ​ഫി​നെയും അ​ഞ്ചു​ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തെയും ഒ​രുത​വ​ണ സ്വ​ത​ന്ത്ര​നെ​യും വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. കൂ​ടു​ത​ലും വ​ല​തു​പ​ക്ഷ​ത്താ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ന്‍റെ സ്ഥാ​നം.

ഒ​ന്നാം നി​യ​മ​സ​ഭ​യി​ലേ​ക്ക് 1957ൽ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ വി. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച​ത്. അ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ കെ. ​ബാ​ല​ഗം​ഗാ​ധ​ര​നാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. തു​ട​ർ​ന്ന് 1960ൽ ​സ്വ​ത​ന്ത്ര​നാ​യ വി. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ൻ.​എ​സ്.​ കൃ​ഷ്ണ​പി​ള്ള മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്ത് എ​ത്തി​ച്ചു. 1965ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കെ.​പി.​ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. എ​ന്നാ​ൽ 1967ലെ​യും 70ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി.​ബി.​സി വാ​ര്യ​രി​ലൂ​ടെ സി​പി​എം മ​ണ്ഡ​ലം പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 1977ൽ ​കോ​ണ്‍​ഗ്ര​സി​ലെ ജി.​പി. മ​ംഗലത്തുമ​ഠം സി​ബി​സി വാ​ര്യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം തി​രി​കെ പി​ടി​ച്ചെ​ങ്കി​ലും 1980ൽ ​മം​ഗ​ല​ത്തുമ​ഠ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ബി​സി വാ​ര്യ​ർ മ​ണ്ഡ​ല​ത്തെ വീ​ണ്ടും ഇ​ട​തു​ചേ​രി​യി​ൽ എ​ത്തി​ച്ചു. ഹ​രി​പ്പാ​ട് മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല 1982, 87 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ണ്ഡ​ല​ത്തെ വ​ല​തു​പ​ക്ഷ​ത്തേ​ക്ക് തി​രി​കെ എ​ത്തി​ച്ചു. 1991ൽ ​യു​ഡി​എ​ഫി​ലെ കെ.​കെ. ശ്രീ​നി​വാ​സ​നും മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചു.
1996ൽ ​എ​ൽ​ഡി​എ​ഫി​ലെ ആ​ർ.​എ​സ്.​പി​യി​ൽ നി​ന്നു​ള്ള എ.​വി.​താ​മ​രാ​ക്ഷ​നും 2001ൽ ​സി​പി​എം​ലെ ടി.​കെ. ദേ​വ​കു​മാ​റും മ​ണ്ഡ​ല​ത്തെ ഇ​ട​പ​ക്ഷ​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് 2006ൽ ​ബി. ബാ​ബു പ്ര​സാ​ദും 2011, 2016 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ല​വി​ലെ എം​എ​ൽ​എ ആ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ണ്ഡ​ല​ത്തെ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ബി​ജെ​പി​ക്കു വ​ള​രെ കു​റ​ഞ്ഞ സ്വാ​ധീ​നം മാ​ത്ര​മാ​ണ് സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കു​ന്പോ​ൾ ഹ​രി​പ്പാ​ട്ട് ഉ​ള്ള​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഈ​ഴ​വ, നാ​യ​ർ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് ഹ​രി​പ്പാ​ട് എ​ന്നാ​ൽ പി​ന്നാ​ക്ക, ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളും ഫ​ല​ത്തെ വ​ലി​യ​തോ​തി​ൽ സ്വാ​ധീ​നി​ക്കാ​റു​ണ്ട്. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​റാ​ട്ടു​പു​ഴ, ചേ​പ്പാ​ട്, ചെ​റു​ത​ന, ചി​ങ്ങോ​ലി, ഹ​രി​പ്പാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, കു​മാ​ര​പു​രം, മു​തു​കു​ളം, പ​ള്ളി​പ്പാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ എ​ന്നീ​പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന​താ​ണ് ഹ​രി​പ്പാ​ട് നി​യ​മ​സ​ഭാ​മ​ണ്ഡ​ലം.