അന്പലപ്പുഴ: കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് ആരംഭിച്ച തീരദേശ ജാഥയ്ക്ക് വളഞ്ഞ വഴിയിൽ സ്വീകരണം നൽകി. രാവിലെ തോട്ടപ്പള്ളിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്. വളഞ്ഞ വഴി കടപ്പുറത്തു നടന്ന സ്വീകരണ സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ അഡ്വ. എ.എ. റസാക്ക് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഷിബു ബേബി ജോണ് സ്വീകരണ സമ്മേളനത്തിന് നന്ദി പറഞ്ഞു.
ചേര്ത്തല: തെക്കൻ മേഖലാ തീരദേശ ജാഥയ്ക്കു ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കലിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ അധ്യക്ഷത വഹിച്ചു. സി.കെ. ഷാജിമോഹൻ, എസ്. ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, പി.വി. സുന്ദരം, ടി. സുബ്രഹ്മണ്യദാസ്, ഐസക് മാടവന, സിറിയക് കാവിൽ, ജയലക്ഷ്മി അനിൽകുമാർ, ആർ. ശശിധരൻ, ജോണി തച്ചാറ, പി. ഉണ്ണികൃഷ്ണൻ, മധു വാവക്കാട്, ടി.എച്ച്. സലാം, ജയിംസ് ചിങ്കുത്തറ, പി.വി.പുഷ്പാംഗദൻ, സജി കുര്യാക്കോസ്, ജോസഫ് വർക്കി, സതീശൻ, സജിമോൾ ഫ്രാൻസിസ്, ജോസ് ബെന്നറ്റ്, വി.എൻ. വാസവൻ തുടണ്ടിയവർ പ്രസംഗിച്ചു.
തുറവൂർ: നിയമസഭയിലോ ,മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ രഹസ്യമായി തീര കടലിനെ വിൽക്കുവാനുള്ള അഴിമതിയാണ് പ്രതിപക്ഷം പുറത്തു കൊണ്ടുവന്നതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.
ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നടക്കുന്ന യുഡിഎഫിന്റെ തീരദേശ ജാഥയുടെ ആലപ്പുഴ ജില്ലയിലെ സമാപന സമ്മേളനം പള്ളിത്തോട് ചാപ്പക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജെ കുഞ്ഞിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ എംഎൽഎ, എം. ലിജു , ബീമാപ്പള്ളി റഷീദ് , രാജശേഖരൻ, ഫസലുദിൻ, കെ . ഉമേശൻ, ജോയി കൊച്ചുതറ, വിജയ് വാലയിൽ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.