മാ​ലി​ന്യം ത​ള്ള​ൽ; സ​ഹി​കെ​ട്ട​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Thursday, March 4, 2021 10:40 PM IST
എ​ട​ത്വ: എ​ട​ത്വ-ത​ക​ഴി സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് അ​റ​വ് മാ​ലി​ന്യം ത​ള്ള​ലി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഹി​കെ​ട്ട ജ​നം എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സാ​യൂ​ജ് സി. ​ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ കോ​ളജ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ കു​ട്ട​നാ​ട് പൈ​തൃക​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ അ​നി​ൽ​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ, ച​ന്പ​ക്കു​ളം ബ്ലോ​ക്ക്ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ജി​ത്ത് എ​സ്., മോ​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ക്കി​ൽ നി​റ​ച്ച് റോ​ഡ​രു​കി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ ത​ക​ഴി, എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും എ​ട​ത്വ പോ​ലി​സ് സ്റ്റേ​ഷ​നി​ലും ആ​രോ​ഗ്യവ​കു​പ്പി​ലും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ധി​കൃ​ത​ർ പ​രാ​തി അ​വ​ഗ​ണി​ച്ച​തോ​ടെ സാ​യൂ​ജ് സി. ​ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ജി​ല്ലാ ക​ള​ക്ട​റി​നു നി​വേ​ദ​നം ന​ൽ​കി. പ​രാ​തി ന​ൽ​കി മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും മു​റ​യ്ക്ക് ന​ട​ക്കു​ന്പോ​ഴും പാ​ത​യോ​ര​ത്തെ മാ​ലി​ന്യം ത​ള്ള​ൽ ദി​നം​പ്ര​തി വ​ർ​ധിച്ചു​വ​രു​ക​യാ​ണ്. പാ​ത​യോ​ര​ത്തും റോ​ഡി​നു ന​ടു​വി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ കേ​ള​മം​ഗ​ലം ന​ന്ത്യാ​ട്ടു​ക​രി പാ​ട​ത്തെ നെ​ല്ലി​ന് മു​ക​ളി​ലേ​ക്കും അ​റ​വ് മാ​ലി​ന്യ​വും ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത്. പാ​ത​യോ​ര​ത്ത് സി​സിടി​വി സ്ഥാ​പി​ക്കു​മെ​ന്ന് ത​ക​ഴി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഉ​റ​പ്പും പാ​ഴാ​യി. സ്വ​കാ​ര്യവ്യ​ക്തി​ക​ൾ സ്ഥാ​പി​ച്ച സി​സി ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചോ, മാ​ലി​ന്യ​ത്തി​ൽനി​ന്ന് ല​ഭി​ക്കു​ന്ന ര​സീ​ത് ക​ണ്ടെ​ത്തി​യോ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​മെ​ന്നി​രി​ക്കേ പ​ഞ്ചാ​യ​ത്തോ, പോ​ലീ​സോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ക്ഷ​മ​കെ​ട്ടാ​ണ് പൊ​തു​ജ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.