മാ​വേ​ലി​ക്ക​ര​യി​ൽ കെ. ​രാ​ഘ​വ​നും ആ​ർ. രാ​ജേ​ഷും നേ​ർ​ക്കു​നേ​ർ
Tuesday, March 2, 2021 10:53 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാമ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ടേം പൂ​ർ​ത്തി​യാ​ക്കി​യ ആ​ർ. രാ​ജേ​ഷി​നെ ഒ​ഴി​വാ​ക്കി കെ. ​രാ​ഘ​വ​നെ മ​ത്സ​ര​രം​ഗ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രുപ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തോ​ടെ നേ​തൃ​ത്വം മ​ണ്ഡ​ല​ത്തി​ൽ ആ​രെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച് ജ​യി​ച്ച രാ​ജേ​ഷി​നെ ഒ​ഴി​വാ​ക്കി പ​ക​രം രാ​ഘ​വ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് ചാ​രും​മൂ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ മാ​വേ​ലി​ക്ക ഏ​രി​യാ ക​മ്മി​റ്റി​യി​ലെ ഒ​രു വി​ഭാ​ഗം രാ​ജേ​ഷി​ന്‍റെ പേ​രാ​ണ് നി​ർ​ദേ​ശി​ക്കു​ന്ന​ത്.
രാ​ഘ​വ​നെ സ്ഥാ​നാ​ർ​ഥിയാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി​യി​ലും ഭി​ന്നാ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. ഏ​താ​നും ആ​ഴ്ച മു​ന്പ് കൂ​ടി​യ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്നും വി​ശ്വ​ൻ പ​ട​നി​ലം രാ​ജിവ​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ടു​ത​വ​ണ​യി​ല​ധി​കം മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ല എ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ റി​യ​റ്റി​ന്‍റെ തീ​രു​മാ​നം മ​റ​യാ​ക്കി​യാ​ണ് രാ​ജേ​ഷി​നെ​തി​രെ​യു​ള്ള നീ​ക്കം എ​തി​ർ​പ​ക്ഷം ശ​ക്ത​മാ​ക്കു​ന്ന​ത്. 2011ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​ഘ​വ​ന്‍റെ പേ​രാ​യി​രു​ന്നു ആ​ദ്യഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നുവ​ന്ന​ത്. എ​ന്നാ​ൽ അ​ന്ന് ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്ന അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നാ​ർഥിത്വ​ത്തി​ൽനി​ന്ന് മാ​റ്റിനി​ർ​ത്ത​പ്പെ​ടു​ക​യാ​യി​രു​ന്നു.
ജി​ല്ലാ ക​മ്മി​റ്റി​യി​ലും രാ​ഘ​വ​നാ​ണ് കൂ​ടു​ത​ൽ പി​ന്തു​ണ. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ന് താ​ത്പ​ര്യം രാ​ജേ​ഷി​നോ​ടാ​ണെ​ന്നാ​ണ് ശ്രു​തി. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യാ​ൽ പു​തു​മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം. രാ​ഘ​വ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ളാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് എം.​എ​സ്. അ​രു​ണി​ന്‍റേതു​ൾ​പ്പ​ടെ നി​ര​വ​ധി പേ​രു​ക​ൾ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്രട്ടേറി​യ​റ്റം​ഗം കെ. ​രാ​ഘ​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​തും.
മ​റ്റൊ​രു വി​ഭാ​ഗം രാ​ജേ​ഷി​ന് ഇ​ള​വു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​തി​നെ തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഭി​ന്ന​ത​യാ​യി. എ​ല്ലാ​വ​ർ​ക്കും ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് എ.​ വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ​തോ​ടെ രാ​ജേ​ഷി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ​രുങ്ങ​ലി​ലാ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ഇ​തി​നി​ടെ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വും മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ലീ​ലാ അ​ഭി​ലാ​ഷ് രാ​ജേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​രു​തെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.