ജി​ല്ല​യി​ൽ വാ​ഹ​നപ​ണി​മു​ട​ക്ക് പൂ​ർ​ണം
Tuesday, March 2, 2021 10:52 PM IST
ആ​ല​പ്പു​ഴ: ഇന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ന​ട​ന്ന പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സ്, ഓ​ട്ടോ​റി​ക്ഷ​ക​ൾ, ടാ​ക്സി​ക​ൾ തു​ട​ങ്ങി​യ​വ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. അ​തേ​സ​മ​യം സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ൾ പ​ല​തും ഓ​ടി. ക​ട​ക​ന്പോ​ള​ങ്ങ​ൾ രാ​വി​ലെ തു​റ​ന്നെ​ങ്കി​ലും ഉ​ച്ച​യോ​ടെ ആ​ളു​കു​റ​ഞ്ഞ​പ്പോ​ൾ പ​ല​രും അ​ട​ച്ചു. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും സ​മ്മേ​ള​ന​വും ന​ട​ത്തി. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ന്നു.

തു​റ​വൂ​ർ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. കു​ത്തി​യ​ത്തോ​ട് ഈ​സ്റ്റ് വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​ക​ൾ തു​റ​വൂ​ർ റി​ല​യ​ൻ​സ് പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ നി​ൽ​പ്പു​സ​മ​രം അ​രൂ​ർ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​രൂർ നോ​ർ​ത്ത്, സൗ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ അ​രൂർ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ ക​ള​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​പു​ന്ന വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി എ​ഴു​പു​ന്ന പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി മെ​ന്പ​ർ പി.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.