തുറവൂർ: വളമംഗലം തിരുഹൃദയപ്പള്ളി ഇടവക എകെസിസി യൂണിറ്റിലെ 2021 -2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോമോൻ കോട്ടൂപ്പള്ളി-പ്രസിഡന്റ്, ജോർജ് കുഴിയോടിത്തറ-സെക്രട്ടറി, മാത്യു തറയിൽ-വൈസ് പ്രസിഡന്റ്, ജോജൻ ചിങ്ങപുരത്ത്-ജോയിന്റ് സെക്രട്ടറി. ഫൊറോനാ ഡയറക്ടർ ഫാ. വർഗീസ് മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം അസി. വികാരി ഫാ.ജോസഫ് തെക്കിനേടത്ത് ആശംസയർപ്പിച്ചു. മറ്റു ഭാരവാഹികൾ റോബി ആലുംവരന്പത്ത് (ട്രഷറർ, ഫൊറോനാ എക്സിക്യുട്ടീവ്), പോൾസണ്‍ തുരുത്തേഴത്ത് (അതിരൂപത പ്രതിനിധി), സാബു പുത്തൻപുര, ബെന്നി മാടംഭാഗത്ത്, ജേക്കബ് കീർത്തിക്കൽ, ടോമി കൊണത്താപ്പള്ളി, ജയിംസ് തുരുത്തിപ്പള്ളി എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈദ്യുതി
മുടങ്ങും
ആലപ്പുഴ: നോർത്ത് സെക്്ഷന്റെ കീഴിൽ വരുന്ന ത്രിവേണി ജംഗ്ഷൻ, കാപ്പിൽമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിലും ജോസ്കോ ജംഗ്ഷനു വടക്കുവശവും ഇന്നുരാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി വിതരണത്തിൽ തടസം നേരിടും.
ആലപ്പുഴ ടൗണ്‍ ഇലക്ട്രിക്കൽ സെക്്ഷനിലെ ടെലിഫോണ്‍ എക്സ്ചേഞ്ച്, ടിവി ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ എട്ടരമുതൽ വൈകുന്നേരം അഞ്ചര വരെ വൈദ്യുതി വിതരണത്തിൽ തടസം നേരിടും.
അന്പലപ്പുഴ: സെക്ഷനിൽ കാർഗിൽ, പോലീസ് സ്റ്റേഷൻ, പുറക്കാട് കൃഷിഭവൻ ഈസ്റ്റ്, കളത്തിൽ പറന്പിൽ ഒന്ന്, രണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.
തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിൽ അഴീത്തോട്, ഒതേകാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നുരാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തുറവൂർ: കുത്തിയതോട് സനിത ഐസ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.