ട്ര​ഷ​റി​യി​ൽ "നെ​റ്റി​ല്ല' എ​ന്ന പ​തി​വ് പ​ല്ല​വി എ​ന്നുതീ​രും!
Tuesday, March 2, 2021 10:48 PM IST
ആലപ്പുഴ: കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​ക​ളി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി കേ​ൾ​ക്കു​ന്ന പ​തി​വ് പ​ല്ല​വി യാണ് നെ​റ്റില്ല എ​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​തപ​രി​ഹാ​രം എ​പ്പോഴുണ്ടാകുമെന്ന ജീ​വ​ന​ക്കാ​രു​ടെ​യും ഇ​ട​പാ​ടു​കാ​രു​ടെ​യും ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​നാവാ​തെ വ​ല​യു​ക​യാ​ണ് ജി​ല്ലാ/സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ​മാ​ർ. ആ​ദ്യ കാ​ല​ങ്ങ​ളി​ൽ മാ​സ​ത്തി​ന്‍റെ തു​ട​ക്ക ദി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ്ര​ശ്നമു​ണ്ടാ​യി​രു​ന്നതെ ങ്കി​ൽ ഇ​പ്പോ​ൾ എല്ലാദി​വ​സ​വും ഇ​താ​ണവ​സ്ഥ. സ്ഥി​രം ഇ​ട​പാ​ടു​കാ​രാ​യ പെ​ൻ​ഷ​ൻ​കാ​രും ഗ​വൺമെന്‍റ് കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും മ​റ്റും ഈ ​അ​വ​സ്ഥ​യോ​ടു താ​ദാത്മ്യം പ്രാ​പി​ച്ചു ക​ഴി​ഞ്ഞു. എ​ങ്കി​ലും ട്ര​ഷ​റി​ക​ളി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​വ​ർ പ​ല​രും ഇ​ട​പാ​ടു​ക​ൾ​ക്ക് നേ​രി​ടു​ന്ന കാ​ല​താ​മ​സ​ത്തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ന്ന​തും പ​തി​വാ​ണ്.
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മ​ന്‍റ് സി​സ്റ്റത്തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ഷ​റി​ക​ൾ കോ​ർ ബാ​ങ്കി​ംഗ് സി​സ്റ്റത്തി​ലേ​ക്കു മാ​റു​ക​യും ഓ​ണ്‍​ലൈ​ൻ ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ട്ര​ഷ​റി​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അ​ത​നു​സ​രി​ച്ചു സെ​ർ​വ​ർ ക​പ്പാ​സി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ കാ​ണി​ച്ച അ​ലം​ഭാ​വമാണ് ഇ​പ്പോ​ഴത്തെ പ്ര​ശ്ന​ങ്ങ​ളു​ടെ മൂ​ല​കാ​ര​ണം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ ചെല​വ​ഴി​ച്ചു സം​സ്ഥ​ാന ഐടി മി​ഷ​ന്‍റെ നേതൃത്വ​ത്തി​ൽ വാ​ങ്ങി​യ പു​തി​യ സെ​ർ​വ​ർ ഒ​രു വ​ർ​ഷ​ത്തി​ലേറെയാ​യി പൊ​ടിപി​ടി​ച്ചു കി​ട​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​തയു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെന്ന് ആക്ഷേപമു ണ്ട്.
സെ​ർ​വ​ർ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​നുവേ​ണ്ട കേ​ബി​ൾ ആ​ര് വാ​ങ്ങ​ണം എ​ന്ന​തി​നെ ചൊ​ല്ലി ധ​ന​മ​ന്ത്രി​യു​ടെ കീ​ഴി​ലു ള്ള ട്ര​ഷ​റിവ​കു​പ്പും മു​ഖ്യമ​ന്ത്രി​യു​ടെ കീ​ഴി​ലുള്ള ഐടി മി​ഷ​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കമാ​ണ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ നീ​ണ്ടുപോ​കാനുണ്ടാ​യ കാ​ര​ണ​മാ​യി പ​റ​യ​പ്പെടു​ന്ന​ത്. ഒ​ടു​വി​ൽ കേ​ബി​ൾ വാ​ങ്ങാ​ൻ ധ​നവ​കു​പ്പ് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഇ​നി​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. വ​യോ​ധി​ക​രാ​യ പെ​ൻ​ഷ​ൻ​കാ​രും ഇ​തുമൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു. പ​ല​ത​രം ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഇ​വ​ർ നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റി​ന്‍റെ പേ​രി​ൽ കോ​വി​ഡ് കാ​ല​ത്തും എല്ലാ മാ​സ​വും മ​ണി​ക്കൂ​റു​ക​ൾ പെ​ൻ​ഷ​നുവേ​ണ്ടി കാ​ത്തു​കെ​ട്ടി കി​ട​ക്കേ​ണ്ടി വ​രു​ന്ന​തു ദ​യ​നീ​യ​മാ​യ കാ​ഴ്ച​യാ​ണ്.

അടിയന്തര പരിഹാരം വേണമെന്ന് കേ​ര​ള എ​ൻജിഒ സം​ഘ്

ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്തുപോ​ലും ട്രഷറികളിൽ ഇ​ട​പാ​ടു​കാ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തുനി​ന്ന് തി​രി​കെ പോ​കേ​ണ്ടി വ​രു​ന്നുവെന്നും സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യ്ക്ക് ട്ര​ഷ​റി ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ത്തി​ന്‍റെ മു​ന്നി​ൽ കു​റ്റ​ക്കാ​രാ​കു​ന്നുവെന്നും ​പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ഉ​ണ്ടാ​ക്കണ​മെ​ന്നും കേ​ര​ള എ​ൻജിഒ സം​ഘ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​സ്. ക​രു​മാ​ടി, ട്ര​ഷ​റ​ർ ദി​ലീ​പ്കു​മാ​ർ ചേ​ർ​ത്ത​ല എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തിരാ​വി​ലെ​യും വൈ​കി​ട്ടു അ​ഞ്ചിനുശേ​ഷ​വും ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തുകൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​പോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ട്ര​ഷ​റി ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്ടി​ല്ലെന്ന് ന​ടി​ക്കു​ന്ന ഭ​ര​ണാ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എ​ൻജി ഒ സം​ഘ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണമെ​ന്നും എ​ൻജിഒ സം​ഘ് ആ​വ​ശ്യ​പ്പെ​ട്ടു.