ആ​ശ്വാ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത
Monday, March 1, 2021 10:49 PM IST
ചേ​ർ​ത്ത​ല: ആ​ക​സ്മി​ക​മാ​യു​ണ്ടാ​കു​ന്ന ചി​കി​ത്സാ​ച്ചെ​ല​വു​ക​ളി​ൽ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​ശ്വാ​സ് ഫാ​മി​ലി മെ​ഡി ക്ലെ​യിം പ​ദ്ധ​തി​യു​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത. അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യും പ്ര​മു​ഖ ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന ദാ​താ​ക്ക​ളാ​യ സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ​ഹ​ക​രി​ച്ചാ​ണ് ആ​ശ്വാ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
25-നു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. കു​ടും​ബ​നാ​ഥ​ൻ, കു​ടും​ബ​നാ​ഥ, 25 വ​യ​സി​ൽ താ​ഴെ പ്രാ​യ​വും അ​വി​വാ​ഹി​ത​രു​മാ​യ പ​ര​മാ​വ​ധി മൂ​ന്ന് മ​ക്ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ചു​പേ​ർ​ക്കു​വ​രെ ഒ​രു ഫാ​മി​ലി പോ​ളി​സി​യി​ൽ അം​ഗ​ത്വം നേ​ടാം. 85 വ​യ​സു​വ​രെ​യാ​ണ് പ്രാ​യ​പ​രി​ധി. ഈ ​പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് പ്ര​ത്യേ​ക വൈ​ദ്യ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. പോ​ളി​സി​യി​ൽ ചേ​രു​ന്ന​തി​ന് ഒ​രാ​ൾ​ക്ക് 4600 രൂ​പ​യും അ​ഞ്ചു​പേ​രു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് ആ​കെ 7200 രൂ​പ​യു​മാ​ണ് വാ​ർ​ഷി​ക പ്രീ​മി​യ​മാ​യി ന​ൽ​കേ​ണ്ട​ത്.
പോ​ളി​സി കാ​ല​യ​ള​വി​നു​ള്ളി​ൽ ഉ​ണ്ടാ​കു​ന്ന കി​ട​ത്തി​ചി​കി​ത്സ​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ ഒ​രു കു​ടും​ബ​ത്തി​ന് ചി​കി​ത്സാ​ചെ​ല​വാ​യി ല​ഭി​ക്കും. 70 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള പോ​ളി​സി ഉ​ട​മ​യ്ക്ക് അ​പ​ക​ട​മ​ര​ണ​മു​ണ്ടാ​യാ​ൽ ആ​ശ്രി​ത​ർ​ക്ക് ഒ​രുല​ക്ഷം രൂ​പ ആ​ശ്രി​ത​ധ​ന​മാ​യി ല​ഭി​ക്കും. അം​ഗീ​കൃ​ത അ​ലോ​പ്പ​തി ആ​ശു​പ​ത്രി​ക​ളി​ലും ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ, ഹോ​മി​യോ, യു​നാ​നി ആ​ശു​പ​ത്രി​ക​ളി​ലും 24 മ​ണി​ക്കൂ​റെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ് ചി​കി​ത്സാ​ച്ചെ​ല​വി​ന് അ​ർ​ഹ​ത​യു​ണ്ടാ​വു​ക. ഡ​യാ​ലി​സി​സ്, കീ​മോ തെ​റാ​പ്പി, റേ​ഡി​യോ തെ​റാ​പ്പി തു​ട​ങ്ങി​യ​വ​യ്ക്ക് 24 മ​ണി​ക്കൂ​ർ കി​ട​ത്തി ചി​കി​ത്സ നി​ർ​ബ​ന്ധ​മി​ല്ല. പോ​ളി​സി​യി​ൽ ചേ​രു​ന്ന അം​ഗ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഭി​ന്ന​ശേ​ഷി സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു. ചി​കി​ത്സാച്ചെ​ല​വു​ക​ൾ റീ ​ഇംപേഴ്സ്മെ​ന്‍റ് രീ​തി​യി​ലാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു അ​തി​രൂ​പ​ത അ​തി​ർ​ത്തി​യി​ലെ ഇ​ട​വ​ക പ​ള്ളി​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് പ്രീ​മി​യം തു​ക​യോ​ടൊ​പ്പം മാ​ർ​ച്ച് 10 നു ​മു​ന്പാ​യി അ​തതു പ​ള്ളി​ക​ളി​ലോ സ​ഹൃ​ദ​യ അ​ങ്ക​മാ​ലി, പ​റ​വൂ​ർ, ചേ​ർ​ത്ത​ല, വൈ​ക്കം മേ​ഖ​ലാ ഓ​ഫീസു​ക​ളി​ലോ ന​ൽ​കാ​വു​ന്ന​താ​ണ്. പ​ദ്ധ​തി സം​ബ​ന്ധ​മാ​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ 954479 0008 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ല​ഭ്യ​മാ​ണ്.