എടത്വ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ നടത്തി
Monday, March 1, 2021 10:46 PM IST
എ​ട​ത്വ: വി​ല്ലേ​ജി​ൽ റീ​സ​ർ​വേ ന​ട​ക്കു​ന്ന​തി​നു മു​ന്പാ​യി 2010ൽ ​ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ശ്ച​യി​ച്ച അ​വ​സ​ര​ത്തി​ൽ ക​രം തീ​രു​വ​യും ആ​ധാ​ര​വും ഉ​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ൾ പു​റം​പോ​ക്ക് എ​ന്നു തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക്ര​മ​വ​ത്ക​രി​ച്ചു​കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​നാ​ട് റീ​സ​ർ​വേ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ വി​ല്ലേ​ജ് ഓഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും തു​ട​ർ​ന്ന് ജം​ഗ്ഷ​നി​ൽ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി.
കൈ​വ​ശാ​വ​കാ​ശ പ്ര​കാ​രം 2010 വ​രെ ക​രംഅ​ട​ച്ച ഭൂ​മി സ​ർ​ക്കാ​ർ പു​റ​ന്പോ​ക്കി​ൽ പെ​ട്ട​താ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഭൂ​വു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. മു​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ നി​ലം, പു​ര​യി​ടം എ​ന്നി​വ കൈ​വ​ശ രേ​ഖ​യി​ൽപ്പെടു​ത്തി ഉ​ട​മ​ക​ളി​ൽനി​ന്നും ക​രം അ​ട​പ്പി​ച്ചി​രു​ന്നു.
റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 64 ഓ​ളം ഭൂ​വു​ട​മ​ക​ൾ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ഭൂ​ഉ​ട​മ​ക​ൾ​ക്കാ​ണ് റീ​സ​ർ​വേ​യി​ലൂ​ടെ വ​സ്തു ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഇ​തി​നെ​തി​രേ ഉ​ട​മ​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ഡി​ഒ എ​ന്നി​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി നൽകി യില്ലത്രേ. റീ​സ​ർ​വേ​യ്ക്ക് മു​ന്നോ​ടി​യാ​യി 2010 വ​രെ ക​രം അ​ട​ച്ച​വ​ർ​ക്ക് വ​സ്തു അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മോ​ൻ​സി സോ​ണി, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, എ​ൻ. ദേ​വി​ദാ​സ്, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, എ.​എ​സ്. സു​നി​മോ​ൻ, സി​ജോ തെ​ക്കേ​ടം, എം.​വി. സു​രേ​ഷ്, എ​ൻ.​ജെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.