നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 17,44,587 വോ​ട്ട​ർ​മാ​ർ
Saturday, February 27, 2021 10:31 PM IST
ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള വോ​ട്ട​ർ ര​ജി​സ്റ്റ​ർ പ്ര​കാ​ര​മു​ള്ള വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 17,44,587 ആ​ണ്. ഇ​തി​ൽ 8,33,125 പു​രു​ഷ​ൻ​മാ​രും 9,11,459 വ​നി​ത​ക​ളും മൂ​ന്ന് ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്സു​മാ​ണുള്ള​ത്. അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 95723 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,00382 വ​നി​ത വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പ​ടെ 19,6105 പേ​രാ​ണുള്ള​ത്. ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ൽ 1,00,951 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,07,760 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പ​ടെ 2,08,711 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 95,190 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,01,018 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പ​ടെ 1,96,208 വോ​ട്ട​ർ​മാ​രു​ണ്ട്.

അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 84,362 പു​രു​ഷ വോ​ട്ട​ർ​മാ​രും 89,657 സ്ത്രീ ​വോ​ട്ട​ർ​മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മു​ൾ​പ്പ​ടെ 1,74,020 പേ​രും കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 79,865 പു​രു​ഷ വോ​ട്ട​ർ​മാ​രും 85,392 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പ​ടെ 1,65,257 പേ​രും ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ 90,246 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,01,853സ്ത്രീ ​വോ​ട്ട​ർ​മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മു​ൾ​പ്പ​ടെ 1,92,100 പേ​രും കാ​ർ​ത്തി​ക​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ 98,358 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,10,261 സ്ത്രീ ​വോ​ട്ട​ർ​മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മു​ൾ​പ്പ​ടെ 2,08,620 പേ​രും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ 93,184 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,07,040 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പ​ടെ 2,00,224പേ​രും ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ 95,246 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,08,096 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പ​ടെ 2,03,342 വോ​ട്ട​ർ​മാ​രു​മാ​ണുള്ള​ത്. സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ. പു​രു​ഷ വോ​ട്ട​ർ​മാ​രെ​ക്കാ​ൾ 78,334 സ്തീ ​വോ​ട്ട​ർ​മാ​ർ അ​ധി​ക​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യു​ക.

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ 39,172 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വോ​ട്ട​ർ പ​ട്ടി​ക​പ്ര​കാ​രമുള്ള​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​യ​മ​സ​ഭാമ​ണ്ഡ​ല​ങ്ങ​ൾ തി​രി​ച്ചു​ള്ള വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ചു​വ​ടെ. അ​രൂ​ർ (1,89,936), ചേ​ർ​ത്ത​ല(2,05,507), ആ​ല​പ്പു​ഴ(1,93,812), അ​ന്പ​ല​പ്പു​ഴ(1,70,806), കു​ട്ട​നാ​ട്(1,62,962), ഹ​രി​പ്പാ​ട്(1,86,164), കാ​യം​കു​ളം(2,01,806), മാ​വേ​ലി​ക്ക​ര(1,95,294), ചെ​ങ്ങ​ന്നൂ​ർ(1,99,128).