പ​ദ​യാ​ത്ര​യു​മാ​യി വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ കു​ട്ട​നാ​ട് യൂ​ണി​യ​നും
Saturday, February 27, 2021 10:25 PM IST
കു​ട്ട​നാ​ട്: നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യം, പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ മാ​ർ​ച്ച് ഒ​ന്നി​നു വാ​ഹ​ന​പ്ര​ച​ാര​ണ​ജാ​ഥ​യും മ​ഹാ​രോ​ഷാ​ഗ്നി പ​ദ​യാ​ത്രയും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ താ​ലൂ​ക്കു​ക​ളി​ലും അ​ന്നേദി​വ​സം പ​ദ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ രാ​വി​ലെ എ​ട്ടി​നു ത​ക​ഴി​യി​ൽനി​ന്നും വാ​ഹ​ന​പ്ര​ച​ാര​ണജാ​ഥ ആ​രം​ഭി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജാ​ഥ വൈ​കുന്നേരം നെ​ടു​മു​ടി പൂ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​ദ​യാ​ത്ര മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര​യി​ലേ​ക്കു ന​ട​ത്തും. രാ​ത്രി ഏ​ഴി​നു ന​ട​ത്തു​ന്ന സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം പി.​ആ​ർ. ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി വി.​പി. നാ​രാ​യ​ണ​ൻകു​ട്ടി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ വി.​എ​ൻ. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പത്രസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.