ബി​ജെ​പി നേ​താ​ക്ക​ൾ വ​യ​ലാ​റി​ലേ​ക്ക്
Friday, February 26, 2021 10:38 PM IST
ചേ​ർ​ത്ത​ല: ന​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ൾ വ​യ​ലാ​റി​ലേ​ക്ക്. ഇ​ന്ന​ലെ ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​ന്ദു​കൃ​ഷ്ണ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്, സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത സ​ന്പ​ർ​ക്ക പ്ര​മു​ഖ് കെ.​ബി. ശ്രീ​കു​മാ​ർ, സം​ഭാ​ക് കാ​ര്യ​വാ​ഹ് പ്ര​സാ​ദ് ബാ​ബു, സേ​വാ​ഭാ​ര​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ, മ​ധ്യ​മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൽ. പ​ദ്മ​കു​മാ​ർ, വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ ന​ന്ദു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്നു രാ​വി​ലെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യും വി. ​മു​ര​ളീ​ധ​ര​നും ന​ന്ദു​വി​ന്‍റെ വീ​ടു സ​ന്ദ​ർ​ശി​ക്കും.