ചാ​സ് എ​ക്സ്പോ​യ്ക്കു തു​ട​ക്കമായി
Friday, February 26, 2021 10:38 PM IST
മങ്കൊ​ന്പ്: ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ചാ​സ്) പു​ളി​ങ്കു​ന്ന് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ചാ​സ് എ​ക്സ്പോ​യ്ക്കു തു​ട​ക്ക​മാ​യി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​നാ​യി. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്കാ​രം നേ​ടി​യ കെ. ​ശ​ശി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ ആ​ദ​രി​ച്ചു. ആ​ദ്യ​വി​ല്പ​ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ആ​ർ. രാ​ജു​മോ​ൻ, എ​ക്സ്പോ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടോ​മി തോ​മ​സ് ചേ​ന്നാ​ട്ടു​ശേ​രി, രാ​മ​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി അ​ന്പ​തി​ൻ​ചി​റ, മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ഐ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.