ക​യ​ർ​ഫെ​ഡി​ന്‍റെ വി​റ്റു​വ​ര​വ് 200 കോ​ടി​യി​ലേ​ക്ക്
Monday, February 22, 2021 10:37 PM IST
ആ​ല​പ്പു​ഴ: ക​യ​ർ​ഫെ​ഡി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​റ്റു​വ​ര​വ് 200 കോ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ൻ.​ സാ​യി​കു​മാ​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന ക​യ​ർ​ഫെ​ഡി​ന്‍റെ 28-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്കരി​ച്ച് മ​ന്ത്രി ഡോ.​ ടി.​എം.​ തോ​മ​സ് ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ര​ണ്ടാം​ക​യ​ർ പു​നഃ​സം​ഘ​ട​ന പ​ദ്ധ​തി​യു​ടെ ഫ​ല​മാ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. പ​ദ്ധ​തി​യു​ടെ ന​ട്ടെ​ല്ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​യ​ർ​ഫെ​ഡാ​ണ്. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ ക​യ​ർ​ഫെ​ഡി​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 54 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​യ​ർ ഉ​ത്പാദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലുമുണ്ടാ​യ അ​ഭു​ത​പൂ​ർ​വമാ​യ വ​ള​ർ​ച്ച​യു​ടെ ഫ​ല​മാ​യി വി​റ്റു​വ​ര​വ് നാ​ലി​ര​ട്ടി​യോ​ള​മാ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​യ​ർ​ഫെ​ഡി​ൽ ക​യ​ർ ഇ​റ​ക്കി​യാ​ൽ ഉ​ട​ൻ​പ​ണം ന​ൽ​കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സാ​ന്പ​ത്തി​ക​ഭ​ദ്ര​ത നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​ഘ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​യ​ർ ക​ട​ാശ്വാ​സ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക​യും 25 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​ഴി 101 സം​ഘ​ങ്ങ​ളു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളി. 400 ഓ​ളം സം​ഘ​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം അ​നു​വ​ദി​ച്ചു. ക​യ​ർ ഉ​ത്പാദ​നം 70,000 ക്വി​ന്‍റ​ലി​ൽ നി​ന്നും ന​ട​പ്പു​വ​ർ​ഷം മൂ​ന്നു ല​ക്ഷം ക്വി​ന്‍റ​ലാ​യി ഉ​യ​രു​ക​യാ​ണ്. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ആ​ധു​നിക​വ​ത്കര​ണ​വും യ​ന്ത്ര​വ​ത്കര​ണ​വു​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ഫ​ല​മാ​യി ക​യ​ർ വ്യ​വ​സാ​യം ഉ​ദി​ച്ചു​യ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ക​യ​ർ​ഫെ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി.​സു​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​യ​ർ​ഫെ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​ സ​ജി​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ക​യ​ർ​ഫെ​ഡി​ന്‍റെ 2018-19, 2019-20 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടും ക​ണ​ക്കും ബജ​റ്റ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. യോ​ഗ​ത്ത​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്രസം ഗിച്ചു.