284 പേ​ർ​ക്ക് കോ​വി​ഡ്
Sunday, January 24, 2021 10:28 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 284 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 278 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 395​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 61509 പേ​ർ രോ​ഗമു​ക്ത​രാ​യി. 4258​ പേ​ർ ചി​കി​ത്സ​യി​ലുണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 10 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 86 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 128 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കിയ
സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണം: എം.​പി

ആ​ല​പ്പു​ഴ: ബൈ​പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ ക​ത്ത് ജ​നു​വ​രി 21ന് ​ല​ഭി​ച്ച​തി​നു ശേ​ഷ​വും ത​ന്‍റെ​യും ആ​ല​പ്പു​ഴ​യി​ൽനി​ന്നു​ള്ള സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെയും പേ​രു​ക​ൾ പ്രാ​സം​ഗി​ക​രു​ടെ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​എം.​ ആ​രി​ഫ് എം​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​തമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ക​ത്തു ന​ൽ​കി. ഇ​തി​നു കാ​ര​ണ​ക്കാ​രാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി ഉ​ചി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ എംപി ആ​വ​ശ്യ​പ്പെ​ട്ടു.