നേ​താ​ജി ആ​ഘോ​ഷ​ങ്ങ​ൾക്കു തു​ട​ക്കം
Sunday, January 24, 2021 10:28 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യസ​മ​ര ച​രി​ത്ര​ത്തി​ൽ നി​ർണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഏ​ടു​ക​ളാ​ണ് സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജീ​വി​ത​മെ​ന്നും യു​വ​ത​ല​മു​റ​യ്ക്ക് ദേ​ശ​സ്നേ​ഹം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ ച​ന്ദ്ര​ബോ​സിന്‍റെ ജീ​വി​തം പ്ര​ചോ​ദി​ത​മാ​ണെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ. ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രസംഗിക്കുകയാ യിരു ന്നു അദ്ദേഹം. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. ​കു​ര്യ​ൻ അധ്യക്ഷ​ത വ​ഹി​ച്ചു. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ജന്മ​ദി​നാ​ഘോ​ഷം ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഒ​രുവ​ർ​ഷ​ം നീ​ണ്ടുനി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. പ്ര​ദീ​പ് കൂ​ട്ടാ​ല പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ൽ​കി. സെ​മി​നാ​റു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​സം​ഗ, ഉ​പ​ന്യാ​സമ​ത്സ​ര​ങ്ങ​ൾ, പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഇ.​ ഷാ​ബ്ദീ​ൻ, ഡോ.​എം.​എ​ൻ.​ ജോ​ർ​ജ്, അ​ഡ്വ.​ ദി​ലീ​പ് ചെ​റി​യ​നാ​ട്, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, പി.​കെ.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഷീ​ല ജ​ഗ​ധ​ര​ൻ, എ​ച്ച്.​ സു​ധീ​ർ, എം.​ഡി.​സ​ലിം ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ എ​ന്നി​വ​ർ പ്ര സംഗിച്ചു.