ആലപ്പുഴ ബൈപാസ് ഉദ്ഘാടനം : ജ​ന​പ്ര​തി​നി​ധി​ക​ളെ ഒഴിവാക്കിയതിനെതിരേ കെ.സി. വേണുഗോപാൽ എംപി
Sunday, January 24, 2021 10:28 PM IST
ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ ബൈ​പാ​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ​നി​​ന്നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി എ​​ഐ​സി​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​സി. വേ​​ണു​​ഗോ​​പാ​​ൽ എം​പി. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ ഫ​​യ​​ലു​​ക​​ൾ എ​​ടു​​ത്ത് നോ​​ക്കി​​യാ​​ൽ ആ​​ല​​പ്പു​​ഴ ബൈ​പാ​​സ് എ​​ങ്ങ​​നെ ഉ​​ണ്ടാ​​യി എ​​ന്നും അ​​തി​​ന് വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ർ ആ​​രെ​​ന്നും വ്യ​​ക്ത​​മാ​​കും.
ത​​ങ്ങ​​ൾ​​ക്ക് പ​​ങ്കി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞാ​​ൽ പ​​ര​​സ്യ​​സം​​വാ​​ദ​​ത്തി​​ന് ത​യാ​​റാ​​ണെ​​ന്നും കെ​സി ആ​​ല​​പ്പു​​ഴ​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ബൈ​പാ​സി​​ന്‍റെ നി​​ർ​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ത​​റ​​ക്ക​​ല്ലി​​ട്ട​​പ്പോ​​ൾ അ​​ന്ന​​ത്തെ എം​എ​​ൽ​എ​​മാ​​രാ​​യി​​രു​​ന്ന തോ​​മ​​സ് ഐ​​സ​​ക്, ജി. ​സു​​ധാ​​ക​​ര​​ൻ എ​​ന്നി​​വ​​രെ ക്ഷ​​ണി​​ച്ചി​​ട്ടും എ​​ത്തി​​യി​​ല്ല. കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​രി പ​​ങ്കെ​​ടു​​ത്ത ച​​ട​​ങ്ങി​​ൽ​നി​​ന്നു വി​​ട്ടു​നി​​ന്ന ഇ​​വ​​ർ പ​​റ​​ഞ്ഞ​​ത് ബൈ​പാ​സ് ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന പ​​ദ്ധ​​തി അ​​ല്ലെ​​ന്നാ​​ണ്.
യു​പി​എ ​സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്താ​​ണ് കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സം​​യു​​ക്ത​​സം​​രം​​ഭ​​മാ​​യി ബൈ​പാ​സ് നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ ബീ​​ച്ചി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യ്ക്ക് കോ​​ട്ടം ത​​ട്ടാ​​തെ എ​​ലി​​വേ​​റ്റ​​ഡ് ഹൈ​​വേ കൊ​​ണ്ടു​​വ​​ന്ന​​പ്പോ​​ഴും വി​​മ​​ർ​​ശ​​ന​​വു​​മാ​​യി പ​​ല​​രും എ​​ത്തി. ഇ​​ത് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി. ത​​ട​​സ​​ങ്ങ​​ളും നൂ​​ലാ​​മാ​​ല​​ക​​ളും നീ​​ക്കി പ​​കു​​തി​​യി​​ലേ​​റെ പ​​ണി പൂ​​ർ​​ത്തി​​ക​​രി​​ച്ച​​ത് യു​ഡി​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്താ​​ണ്. എ​​ന്നി​​ട്ട് മു​​ഴു​​വ​​ൻ ക്രെ​​ഡി​​റ്റും ത​​ങ്ങ​​ൾ​​ക്കാ​​ണെ​​ന്ന് ആ​​രെ​​ങ്കി​​ലും പ​​റ​​ഞ്ഞാ​​ൽ ജ​​ന​​ങ്ങ​​ൾ അ​​ത് വി​​ശ്വ​​സി​​ക്കി​​ല്ല. ഓ​​ണ്‍​ലൈ​​നി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ​നി​​ന്നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ഒ​​ഴി​​വാ​​ക്കു​​ന്ന​​തെ​​ന്തി​​നെ​​ന്ന് വ്യ​​ക്ത​​മ​​ല്ല. ആ​​രെ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള നാ​​ട​​ക​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. എം​പി​​മാ​​രെ ഒ​​ഴി​​വാ​​ക്കാ​​ൻ ഏ​​ത് കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​ണ് പ​​റ​​ഞ്ഞ​​തെ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.
കെ​സി വേ​​ണു​​ഗോ​​പാ​​ൽ എം​പി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ൾ​പ്പെ​​ടെ​​യു​​ള്ള ജി​​ല്ല​​യി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി താ​​നാ​ണ് ബൈ​​പാ​​സി​​ന്‍റെ സൃ​​ഷ്ടി​​ക​​ർ​​ത്താ​​വെ​​ന്ന് വ​​രു​​ത്തി ച​​രി​​ത്ര​​ത്തി​​ലി​​ടം നേ​​ടാ​​നു​​ള്ള വി​​ഫ​​ല​​ശ്ര​​മ​​മാ​​ണ് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ ന​​ട​​ത്തി​​യ​​തെ​​ന്ന് ഡി​സി​സി ​പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. എം. ​​ലി​​ജു​​വും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സം​​യു​​ക്ത പ​​ദ്ധ​​തി​​യാ​​യി പ​​ണം അ​​നു​​വ​​ദി​​ച്ച് പ​​ദ്ധ​​തി​​യ്ക്ക് വേ​​ണ്ടി അ​​ക്ഷീ​​ണം പ്ര​​വ​​ർ​​ത്തി​​ച്ച മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ജി​​ല്ല​​യി​​ൽ​നി​​ന്നു​​ള്ള രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ മു​​ൻ​ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ എ.​കെ. ആ​ന്‍റ​​ണി, വ​​യ​​ലാ​​ർ​ ര​​വി എ​​ന്നി​​വ​​രു​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​രെ ഒ​​ഴി​​വാ​​ക്കി​​യ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ഉ​​ദ്ഘാ​​ട​​ന​ദി​​ന പ​​രി​​പാ​​ടി​​ക​​ൾ അ​​ല​​ങ്കോ​​ല​​മാ​​ക്ക​​ൻ കോ​​ണ്‍​ഗ്ര​​സ് ശ്ര​​മി​​ക്കി​​ല്ല. എ​​ന്നാ​​ൽ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​രി​​പാ​​ടി​​ക​​ൾ ഉ​​ട​​ൻ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​മെ​​ന്ന് ലി​​ജു പ​​റ​​ഞ്ഞു.