സ്വ​കാ​ര്യ ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, January 24, 2021 10:17 PM IST
ചാ​രും​മൂ​ട്: സ്വ​കാ​ര്യ ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബു​ള്ള​റ്റ് യാ​ത്രി​ക​നാ​യി​രു​ന്ന കാ​യം​കു​ളം എ​രു​വ ന​ന്പ​ല​ശേ​രി​ൽ തെ​ക്കേ​പ്പു​ര​യി​ൽ റ​ഹീം കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി (24) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം ഭാ​ഗ​ത്ത് നി​ന്നും അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ബു​ള്ള​റ്റും അ​ടൂ​രി​ൽ നി​ന്നും കാ​യം​കു​ള​ത്തി​നു പോ​യ സ്വ​കാ​ര്യ ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​രും നൂ​റ​നാ​ട് പോ​ലീ​സും ഇ​ദ്ദേ​ഹ​ത്തെ നൂ​റ​നാ​ട്ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. അമ്മ: ഹൗ​സ​ത്ത്. സ​ഹോ​ദ​രി: റം​സി മോ​ൾ. നൂ​റ​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.