പ​ള്ളി​പ്പു​റ​ത്ത് പൂ​ക്കാ​ലം... പൂ​ക്കൃ​ഷി​യി​ൽ നേ​ട്ടവുമായി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ
Saturday, January 23, 2021 10:45 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കി​യ പൂ​ക്കൃ​ഷി വ​ൻവി​ജ​യം. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലാ​യി ഓ​രോ വാ​ർ​ഡി​ലും അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്ത് 20 പേ​ര​ട​ങ്ങു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് പൂക്കൃ​ഷി ആ​രം​ഭി​ച്ച​ത്. ഓ​രോ വാ​ർ​ഡി​ലും സ്വ​ന്തം സ്ഥ​ല​ത്തോ മ​റ്റ് വ്യ​ക്തി​ക​ളു​ടെ ഒ​ഴി​ഞ്ഞ പ​റ​ന്പു​ക​ളി​ലോ ആ​ണ് കൃ​ഷി​ക്കാ​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​മു​റ്റ​ത്തെ ഒ​രു​സെ​ന്‍റ് സ്ഥ​ലം മു​ത​ൽ വ​ലി​യ പ​റ​ന്പു​ക​ൾ വ​രെ കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യെ​ടു​ത്ത് നാ​ളു​ക​ൾ നീ​ണ്ട അ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്നു​കാ​ണു​ന്ന നേ​ട്ട​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്.

ബ​ന്തി, ജ​മ​ന്തി, അ​ര​ളി, കു​റ്റി​മു​ല്ല എ​ന്നീ പൂ​ച്ചെ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്യു​ന്ന​ത്. കൃ​ഷി​യി​ൽനി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ത​ന്നെ വീ​തി​ച്ചെ​ടു​ക്കാം. ചെ​ടി​ക​ൾ​ക്കു വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ള​ത്തി​നു വേ​ണ്ട തു​ക​യും തൊ​ഴി​ലു​റ​പ്പ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ന​ട്ട് ഒ​ന്ന​ര​മാ​സ​ക്കാ​ല​മാ​യ​പ്പോ​ൾ​ത​ന്നെ പൂ​ക്ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി. അ​ന്പ​ല​ങ്ങ​ളി​ലെ പൂ​ജ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബൊ​ക്കെ, റീ​ത്ത്, മാ​ല എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നും പൂ​ക്ക​ൾ വേ​ണ്ട ആ​വ​ശ്യ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ഇ​പ്പോ​ൾ സ​മീ​പി​ക്കു​ന്നു​ണ്ട്.

പ​ള്ളി​പ്പു​റം ഗ്രാ​മ​ത്തി​ൽ ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ധാ​രാ​ളം സ്ഥ​ല​ങ്ങ​ളുണ്ട്. സ്വ​ന്ത​മാ​യി അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ള്ള സ്ത്രീ​ക​ൾ​ക്ക് മി​ക​ച്ചൊ​രു വ​രു​മാ​ന​മാ​ർ​ഗ​മാ​യി ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളെ മാ​റ്റി​യെ​ടു​ക്കു​ക​വ​ഴി പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​ലേ​ക്കും വ​ഴി തു​റ​ക്കു​മെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ധീ​ഷ് പ​റ​ഞ്ഞു.