പാ​യ​ൽനി​റ​ഞ്ഞ് കു​ത്തി​യ​തോ​ട് തോ​ട്
Saturday, January 23, 2021 10:43 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് തോ​ട്ടിൽ പാ​യ​ൽ തി​ങ്ങി​നി​റ​ഞ്ഞ നി​ല​യി​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് ജീ​വി​തം ദുഃ​സ​ഹ​മാ​യി. തോ​ട്ടി​ൽ പാ​യ​ൽ നി​റ​ഞ്ഞിരി​ക്കു​ന്ന​തി​നാ​ൽ ജ​ല​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വേ​ന്പ​നാ​ട് കാ​യ​ൽ മു​ത​ൽ ത​ഴു​പ്പു കാ​യ​ൽ വ​രെ​യു​ള്ള തോ​ടാ​ണ് പൂ​ർ​ണ​മാ​യും പാ​യ​ൽ കൊ​ണ്ടു​നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ര​യും തോ​ടും ത​മ്മി​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം പാ​യ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തെ ഇ​തു സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കു​ത്തി​യ​തോ​ട് ച​ന്ത​യി​ൽ വ​ള്ള​ത്തി​ൽ വ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ണ്ടു പോ​കു​ന്ന​വ​രേ​യും ച​ന്ത​യി​ലേക്ക് വ​ള്ള​ത്തി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രേ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യാ​ണ് പാ​യ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ദു​ർ​ഗ​ന്ധ​വും രൂ​ക്ഷ​മാ​യ കൊ​തു​കു​ശ​ല്യ​വും മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പാ​യ​ൽ നീ​ങ്ങാ​തെ കു​ത്തി​യ​തോ​ട് തോ​ട്ടി​ൽ നി​ശ്ച​ല​മാ​യി കി​ട​ക്കു​ക​യാ​ണ്. ചീ​ഞ്ഞുതു​ട​ങ്ങി​യ​തോ​ടു​കൂ​ടി​യാ​ണ് ദു​ർ​ഗ​ന്ധ​വും കൊ​തു​കു​ശ​ല്യ​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി കു​ത്തി​യ​തോ​ട് തോ​ട്ടി​ലെ പാ​യ​ൽ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.