ചെ​ട്ടി​കു​ള​ങ്ങ​ര ഏ​ഴാം വാ​ർ​ഡ് നി​ല​നി​ർ​ത്തി സി​പി​എം
Friday, January 22, 2021 10:49 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ സി​പി​എം വാ​ർ​ഡ് നി​ല​നി​ർ​ത്തി. സി​പി​എം സ്ഥാ​നാ​ർ​ഥി രോ​ഹി​ത് എം. ​പി​ള്ള​യാ​ണ് വാ​ർ​ഡി​ൽ വി​ജ​യി​ച്ച​ത്.
സി​പി​എം-664, കോ​ണ്‍​ഗ്ര​സ്-200, ബി​ജെ​പി-184 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​നി​ല. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​മ​ഹാ​ദേ​വ​ൻ പി​ള്ള തെര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു​ദി​വ​സം മു​ന്പു കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​ത്. മ​ഹാ​ദേ​വ​ൻപി​ള്ള​യു​ടെ മ​ക​നാ​ണ് വി​ജ​യി​ച്ച രോ​ഹി​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76.3 ശ​ത​മാ​നം പോ​ളിം​ഗും ഉ​ണ്ടാ​യി​രു​ന്നു. രോ​ഹി​ത്ത് വി​ജ​യി​ച്ച​തോ​ടെ നി​ല​വി​ൽ എ​ൽ​ഡി​എ​ഫ്-14, ബി​ജെ​പി-6, യു​ഡി​എ​ഫ്-1 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.