വൃ​ക്ക​രോ​ഗി​യു​ടെ ചി​കി​ത്സാ​സ​ഹാ​യ​ം: ചെ​ടി​, ച​ട്ടി​ ച​ല​ഞ്ചു​മാ​യി ഓ​ർ​മ​ക്കൂ​ട്ടം
Thursday, January 21, 2021 10:46 PM IST
ഹ​രി​പ്പാ​ട്: വൃ​ക്ക​രോ​ഗി​യു​ടെ ചി​കി​ത്സാ സ​ഹാ​യാ​ർ​ഥം പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഓ​ർ​മ​ക്കൂ​ട്ടം-96 ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ടി​യും ച​ട്ടി​യും ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 30, 31 തീ​യ​തി​ക​ളി​ൽ പ​ള്ളി​പ്പാ​ട്ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്ക് പ​ത്തി​ശേ​രി​ൽ സു​മ​തി​യു​ടെ മ​ക​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ ചി​കി​ത്സാ​ചെ​ല​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും വീ​ടി​നാ​യി എ​ടു​ത്ത ലോ​ണ്‍ തു​ക അ​ട​ച്ചുതീ​ർ​ക്കു​ന്ന​ത്തി​നു​മ​ാ​ണ് വ്യ​ത്യ​സ്ത ച​ല​ഞ്ചു​മാ​യി ഓ​ർ​മ​ക്കൂ​ട്ടം രം​ഗ​ത്തെ​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വീ​ടു​ക​ളി​ലും ഒ​രു ചെ​ടി​യും ച​ട്ടി​യും എ​ത്തി​ക്കും. ഇ​തി​നാ​യി ഓ​രോ കു​ടും​ബ​വും ന​ൽ​കു​ന്ന തു​ക സ​മാ​ഹ​രിച്ച് അ​നി​ൽ​കു​മാ​റി​നും കു​ടും​ബ​ത്തി​നും എ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് 2016- ൽ പ്ര​വാ​സ​ജീ​വി​തം ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ അ​നി​ൽ​കു​മാ​റി​നെ ഭാ​ര്യ​യും ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് 70 വ​യ​സു​ള്ള അ​മ്മ​യു​ടെ ക​രു​ത​ലി​ലാ​ണ്. 12, 15 വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളും പ്ര​ായ​ാധി​ക്യ​ത്താ​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അമ്മയുടെ കൂ​ടെ​യാ​ണ് താ​മ​സം.
വീ​ടി​നാ​യി പ​ള്ളി​പ്പാ​ട് എ​സ്ബി​ഐ ശാ​ഖ​യി​ൽ നി​ന്നും ലോ​ണ്‍ എ​ടു​ത്ത 2.5 ല​ക്ഷം രൂ​പ​യും ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം ഇ​ര​ട്ടി​പ്പിക്കു​ക​യാ​ണ്. അ​നി​ൽ​കു​മാ​റി​ന്‍റെ വൃ​ക്ക മാ​റ്റി​വയ്ക്ക​ൽ ഉ​ൾ​പ്പെടെ​യു​ള്ള തു​ട​ർ ചി​കി​ത്സ​യ്ക്കും ക​ടം തീ​ർ​ക്കു​ന്ന​തി​നു​മാ​യി ച​ല​ഞ്ചി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക വി​നി​യോ​ഗി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കീ​ച്ചേ​രി​ൽ ശ്രീ​കു​മാ​ർ, രാ​ജീ​വ് സ്പെ​ക്ട്ര, ര​മേ​ശ് സം​സ്കൃ​തി, ശ്രീ​ജി​ത്ത്, സ​ജീ​വ്, നി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.