ക​യാ​ക്കിം​ഗ് ആ​ൻ​ഡ് ക​നോ​യിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​ല​പ്പു​ഴ​യി​ൽ
Thursday, January 21, 2021 10:43 PM IST
ആ​ല​പ്പു​ഴ: ര​ണ്ടാ​മ​ത് സം​സ്ഥാ​ന ക​യാ​ക്കിം​ഗ് ആ​ൻ​ഡ് ക​നോ​യിം​ഗ് സംസ്ഥാന ചാ​ന്പ്യ​ൻ​ഷി​പ്പും ഒ​ന്നാ​മ​ത് ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​ന്പ്യ​ൻ​ഷി​പ്പും ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ പു​ന്ന​മ​ട സാ​യി​ൽ ന​ട​ക്കും. സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ (ആ​ണ്‍-​പെ​ണ്‍), സീ​നി​യ​ർ (പു​രു​ഷ-​വ​നി​ത) ക​യാ​ക്കിം​ഗ് സ്പ്രി​ന്‍റ് കാ​യി​ക​യി​ന​ങ്ങ​ളും ഡ്രാ​ഗ​ണ്‍ ബോ​ട്ട് ജൂ​ണി​യ​ർ, സീ​നി​യ​ർ (ആ​ണ്‍-​പെ​ണ്‍) മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ കു​ട്ടി​ക​ൾ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.
കാ​യി​ക​താ​ര​ങ്ങ​ളു​ടെ എ​ൻ​ട്രി​ഫോം 31ന് ​അ​ഞ്ചി​നു​മു​ന്പ് സെ​ക്ര​ട്ട​റി​യെ ഏ​ൽ​പ്പി​ക്കണം. മ​ത്സ​ര​ത്തി​നു​ശേ​ഷം സിം​ഗി​ൾ ഇ​ന​ങ്ങ​ളി​ൽ ട്ര​യ​ൽ ന​ട​ത്തി കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​ണ്. ഫോ​ണ്‍: 9400526223.