ജി​ല്ല​യി​ൽ ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 1669 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
Wednesday, January 20, 2021 11:00 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ജ​നു​വ​രി 16ന് ​ആ​രം​ഭി​ച്ച കോ​വി​ഡ്-19 പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വി​വി​ധ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​രു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1669 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ത്തി​വ​യ്പ് കേ​ന്ദ്ര​ങ്ങ​ളാ​യ പു​റ​ക്കാ​ട്, ചെ​ന്പും​പു​റം ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ആ​ശു​പ​ത്രി, ചേ​ർ​ത്ത​ല എ​ന്നി​വ​യ്ക്കു പ​ക​രം ഹ​രി​പ്പാ​ട്, ചേ​ർ​ത്ത​ല, തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
തു​റ​വൂ​രി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങും. സാ​ധാ​ര​ണ വാ​ക്സി​നേ​ഷ​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ചെ​റി​യ ദേ​ഹ​വേ​ദ​ന, പ​നി തു​ട​ങ്ങി ചി​ല്ല​റ അ​സ്വാ​സ്ഥ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത് പ്ര​തി​രോ​ധ സം​വി​ധാ​നം അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ്. ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക​കം ചി​കി​ത്സ​യി​ല്ലാ​തെ ത​ന്നെ അ​സ്വ​സ്ഥ​ത​ക​ൾ മാ​റു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​പ്പി​ന​നു​സ​രി​ച്ച് അ​തതു ദി​വ​സം കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സി​നെ​ടു​ത്ത് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.