എ​ഴു​പ​ത് ക​ഴി​ഞ്ഞ സു​ഭാ​ഷി​ണിച്ചേച്ചി പ​റ​യു​ന്നു... ഗു​ഡ് ഇം​ഗ്ലീ​ഷ് ഈ​സ് വെ​രി​ഗു​ഡ് കോ​ഴ്സ്
Sunday, January 17, 2021 10:44 PM IST
ആ​ല​പ്പു​ഴ: സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ ഗു​ഡ് ഇം​ഗ്ലീ​ഷ് കോ​ഴ്സി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്പോ​ൾ സു​ഭാ​ഷി​ണി ചേ​ച്ചി​യു​ടെ മു​ഖം പ്ല​സ​ന്‍റാ​യി​രു​ന്നു. “ഗു​ഡ് ഇം​ഗ്ലീ​ഷ് ഈ​സ് വെ​രി​ഗു​ഡ് കോ​ഴ്സ്’’ ​ഇ​താ​യി​രു​ന്നു ആ​ദ്യ പ്ര​തി​ക​ര​ണം. ഈ ​എ​ഴു​പ​തു​കാ​രി​യാ​ണ് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​രീ​ക്ഷാ​ർ​ഥി. ക​ല​വൂ​ർ ഗ​വ​ർ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സു​ഭാ​ഷി​ണി ഗു​ഡ് ഇം​ഗ്ലീ​ഷ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ജി​ല്ല​യി​ലാ​കെ 39 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.
മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ അ​ര​ക്കം​പ​ള്ളി വെ​ളി​യി​ൽ സു​ഭാ​ഷി​ണി പ​ഠ​ന രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​യാ​ളാ​ണ്. ചെ​റു​പ്പ​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു​വെ​ങ്കി​ലും സാ​ക്ഷ​ര​താ മി​ഷ​നി​ലൂ​ടെ പ​ത്താം ക്ലാ​സും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ജ​യി​ച്ച മി​ടു​ക്കി​യാ​ണി​വ​ർ. തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തി​ൽ ക​വി​താ ര​ച​ന​യി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.
പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സാ​ക്ഷ​ര​താ മി​ഷ​ൻ വ​ഴി മൂ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പ​ച്ച​മ​ല​യാ​ളം, ഗു​ഡ് ഇം​ഗ്ലീ​ഷ്, അ​ഛീ ഹി​ന്ദി. താ​ൻ എ​ഴു​തി​യ പ​രീ​ക്ഷ ഉ​റ​പ്പാ​യും ജ​യി​ക്കു​മെ​ന്നും അ​ടു​ത്ത ബാ​ച്ചി​ൽ പ​ച്ച മ​ല​യാ​ളം കോ​ഴ്സി​നും ചേ​രു​മെ​ന്നും സു​ഭാ​ഷി​ണി ചേ​ച്ചി പ​റ​ഞ്ഞു.