ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Sunday, January 17, 2021 10:41 PM IST
മു​ഹ​മ്മ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ണ്ണ​ഞ്ചേ​രി യൂ​ണി​റ്റ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.​അ​ഡ്വ.​എ.​എം. ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ൾ സ്ട്ര​ച്ച് പ​ഞ്ചി​ലൂ​ടെ നോ​ബേ​ൽ ബു​ക്ക് ഓ​ഫ് വേ​ൾ​ഡി​ൽ ലോ​ക റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ കു​മാ​റി​നെ​യും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ​യും ആ​ദ​രി​ച്ചു. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ ര​വി​സ​ന്തോ​ഷ് വ്യാ​പാ​രി​ക​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ. റി​യാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​വി. അ​ജി​ത്ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജു​മൈ​ല​ത്ത്, എം.​എ​സ്. സ​ന്തോ​ഷ്, കെ.​പി. ഉ​ല്ലാ​സ്, ഉ​ദ​യ​മ്മ, എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യു​ണി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മു​സ്ത​ഫ സ്വാ​ഗ​ത​വും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.