സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത് അ​ഴി​മ​തി​ര​ഹി​ത വി​ക​സ​നം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Saturday, January 16, 2021 10:57 PM IST
ആ​ല​പ്പു​ഴ: വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​ക്കുമെതിരേ വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഏ​തു മേ​ഖ​ല​യി​ൽനോ​ക്കി​യാ​ലും സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​ക​സ​നം അ​റി​യാ​ൻ സാ​ധി​ക്കും. റോ​ഡു​ക​ൾ അ​ട​ക്കം എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തെന്നു മ​ന്ത്രി കൂട്ടിച്ചേർത്തു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങി​പ്പാർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം പ​രി​ശി​ല​ന കേ​ന്ദ്ര​ങ്ങ​ൾ സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ചി​ല​രെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ൾ രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. വ​ർ​ഗീ​യ​ത രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കെ​തി​രേയു​ള്ള ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എ. ​എ​സ്. ക​വി​ത, ന്യൂ​ന​പ​ക്ഷക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എ.ബി. ​മൊ​യ്തീ​ൻ​കു​ട്ടി, പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പൽ കെ. ന​സീ​റ എ​ന്നി​വ​ർ പ്രസംഗിച്ചു.