ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷന്മാ​ർ ചു​മത​ല​യേ​റ്റു
Friday, January 15, 2021 10:33 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​ർ ചു​മ​ത​ല​യേ​റ്റു. സി​പി​എം ഏ​രി​യ സെ​ന്‍റ​ർ അം​ഗ​മാ​യ എ.​എ​സ്. സാ​ബു​വാ​ണ് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ. ക്ഷേ​മ​കാ​ര്യ സ​മി​തി​യി​ലേ​ക്ക് ജി. ​ര​ഞ്ജി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് സി​പി​ഐ​യി​ലെ സ്മി​ത സ​ന്തോ​ഷും ആ​രോ​ഗ്യ​സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ്-എ​സ് പ്ര​തി​നി​ധി ലി​സി ടോ​മി​യും, വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം അം​ഗം ഷീ​ജ സ​ന്തോ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ​ക​ക്ഷി​യി​ലെ എ​ല്ലാ ഘ​ട​കക​ക്ഷി​ക​ൾ​ക്കും സ്ഥി​രം സ​മി​തി​യി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.