സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ത​ക​രാ​റി​ൽ; പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഉ​പ്പുവെ​ള്ള ഭീ​ഷ​ണി​യി​ൽ
Friday, January 15, 2021 10:31 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഉ​പ്പുവെ​ള്ള ഭീ​ഷ​ണി​യി​ൽ. കാ​ർ​ഷി​കമേ​ഖ​ല​യി​ൽ ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക.​ ഉ​പ്പു​വെ​ള്ളം നേ​രി​യതോ​തി​ൽ ക​രു​മാ​ടി തോ​ട്ടി​ൽ ക​ല​ർ​ന്ന​താ​യി കൃ​ഷി വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.​ താ​മ​സി​യാ​തെ ഉ​പ്പുവെ​ള്ളം ​ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 20 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ല​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ നെ​ൽ​കൃ​ഷി ഉ​പ്പു​വെ​ള്ളം ക​യ​റി ന​ശി​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​യ​ർ​ന്നി​ട്ടു​ണ്ട്. 30 ദി​വ​സ​ത്തി​ല​ധി​കം പ്രാ​യ​മാ​യ കൃ​ഷി​ക്കാ​യി ഇ​തി​ന​കം പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.​ ഉ​പ്പുവെ​ള്ളം ക​യ​റി​യാ​ൽ നെ​ൽ​ച്ചെ​ടി മു​ഴു​വ​ൻ ചീഞ്ഞുപോ​കും.

ഇ​തി​നു പ​രി​ഹാ​ര​മാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി​മു​ഖം മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി​യശേ​ഷം പ​ന്പ അ​ണ​ക്കെ​ട്ട് തു​റ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. അ​ണ​ക്കെ​ട്ട് തു​റ​ന്നാ​ൽ കാ​യ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും നി​റ​ഞ്ഞ ഉ​പ്പു​വെ​ള്ളം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് വ​ഴി ക​ട​ലി​ലേ​ക്ക് ഒ​ഴു​കും. ജി​ല്ലാ ഭ​ര​ണ കൂ​ടം അ​ടി​യ​ന്തരാ​യി ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മു​ൻ​പൊ​രി​ക്ക​ലു​മു​ണ്ടാ​കാ​ത്ത രീ​തി​യി​ലു​ള്ള ക​ന​ത്ത ന​ഷ്ട​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക.