കു​ട്ട​നാ​ട് പാ​ക്കേ​ജ് ര​ണ്ടാം​ഘ​ട്ട​വും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒതുങ്ങുമോ‍?
Wednesday, January 13, 2021 10:27 PM IST
എ​ട​ത്വ: നെ​ൽ​കൃഷി​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി ഡോ. ​സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വും പ്ര​ഖ്യാ​പ​ന​ത്തി​ൽ മാത്രമാകുമോ‍യെന്ന് ആശങ്ക.‍ ര​ണ്ടാം പാ​ക്കേ​ജി​നാ​യി 1000 കോ​ടി രൂ​പ സ​ർ​ക്കാ​ർ വ​ക​കൊ​ള്ളി​ച്ചെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചിട്ടു പോ​ലു​മി​ല്ല. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം ആ​ലോ​ചി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ന് ഒ​രു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ കു​ട്ട​നാ​ട് പാ​ക്കേ​ജ് സ​ർ​ക്കാ​ർ മ​റ​ന്നമ​ട്ടാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-നാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച, ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക, വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കു​ക, വേ​ന്പ​നാ​ട് കാ​യ​ൽ വ്യ​വ​സ്ഥ​യെ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ താ​ങ്ങാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യി​ലാ​ക്കു​ക, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലേ​ക്കു​ള്ള ലീ​ഡിം​ഗ് ചാ​ന​ലി​ന് ആ​ഴ​വും വീ​തി​യും വ​ർ​ധി​പ്പി​ക്കു​ക, പ​ന്പ​യി​ൽ മൂ​ന്നു​പ്ര​ള​യ റ​ഗു​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക, എ​സി ക​നാ​ലി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക, കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് പു​റം ബ​ണ്ട് നി​ർ​മി​ക്കു​ക, കു​ട്ട​നാ​ടി​നെ പ്ര​ത്യേ​ക കാ​ർ​ഷി​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, പു​തി​യ കാ​ർ​ഷി​ക ക​ല​ണ്ട​ർ നി​ർ​ബ​ന്ധ​മാ​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ക, ആ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ കു​ട്ട​നാ​ട്ടി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക, സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ വ​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട പാ​ക്കേ​ജി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യ്ക്ക് വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ ഐ​ഐ​ടി​യെ നി​യോ​ഗി​​ച്ചി​രു​ന്നു.

ആ​ദ്യ​പാ​ക്കേ​ജി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ആ​വി​യാ​യ​തു​പോ​ലെ ര​ണ്ടാം​പാ​ക്കേ​ജും ചു​വ​പ്പ് നാ​ട​യി​ൽ ഒ​തു​ങ്ങി. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധ​മാ​യി വി​വി​ധ വ​കു​പ്പ് അ​ധി​കാ​രി​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്കും ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​മാ​യി ര​ണ്ടാം​പാ​ക്കേ​ജ് അ​വ​ശേ​ഷി​ക്കു​ന്നു. വ​ർ​ഷാ​വ​ർ​ഷം ഉ​ണ്ടാ​കാ​റു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി​ന​ശി​ക്കു​ന്ന അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ കൃ​ഷി​സം​ര​ക്ഷ​ണ​ത്തി​നു പു​റം​ബ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണം എ​ങ്ങും ന​ട​ന്നി​ട്ടി​ല്ല. അ​ന്പ​ല​പ്പു​ഴ, ത​ക​ഴി, എ​ട​ത്വ, ത​ല​വ​ടി, നി​ര​ണം, വീ​യ​പു​രം, കാ​ർ​ത്തി​ക​പ്പ​ള്ളി, കാ​രി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​പാ​ട​ത്തു​പോ​ലും പു​റം​ബ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചിട്ടുപോ​ലു​മി​ല്ല. ര​ണ്ടാം​പാ​ക്കേ​ജി​ന്‍റെ രൂ​പ​രേ​ഖ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച ഒ​രു​പ​ദ്ധ​തി​​ക്കും സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്കു​ക​യോ, പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ൽ ഏ​റ്റ​വും നാ​ശം വി​ത​യ്ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ ര​ണ്ടാം​പാ​ക്കേ​ജി​ൽ ക​ണ്ണും​ന​ട്ടി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ണ്ടാ​കു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലെ​ങ്കി​ലും കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക-​സ​ന്പ​ത്ത്-​പ​രി​സ്ഥി​തി മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ക​ർ​ഷ​ക​ർ.