91 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്തി 216 പേ​രി​ൽ ‌
Monday, November 30, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 91 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും, നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 85 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്. കോ​വി​ഡ മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.52 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.29 ശ​ത​മാ​ന​വു​മാ​ണ്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 20272 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 16398 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 216 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 18177 ആ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1971 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 981 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ല​ത്. 1760 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.‌
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3567 പേ​രു​ൾ​പ്പെ​ടെ 10320 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.4007 പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു. ഇ​തി​ൽ 2910 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു. 2163 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌‌

ര​ണ്ടു മ​ര​ണം കൂ​ടി ‌

‌ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മ​ര​ണ​ങ്ങ​ളും മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണ​മാ​ണ്.​ന​വം​ബ​ർ അ​ഞ്ചി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി (70), ന​വം​ബ​ർ 15ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (67) എ​ന്നി​വ​ർ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.‌
കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 19 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ‌