നാരങ്ങാനം: അവിശ്വാസവും ചേരിതിരിവും മൂലം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ശ്രദ്ധേയമായ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തിനുള്ള പോരാട്ടത്തിലാണ് മുന്നണികൾ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ പഞ്ചായത്തിൽ ശക്തമായ പോരാട്ടത്തിലാണ്.
14 അംഗ ഭരണസമിതിയിൽ കഴിഞ്ഞതവണ ഒരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. സ്വതന്ത്രാംഗമായിരുന്ന കടമ്മനിട്ട കരുണാകരന്റെ പിന്തുണയിൽ എൽഡിഎഫ് ഭരിച്ചു. ഇടയ്ക്ക് ബിജെപി പിന്തുണയോടെ ഭരണസമിതിയെ യുഡിഎഫ് മറിച്ചിട്ടെങ്കിലും പിന്നീട് അധികാരത്തിലെത്തിയ ഭരണസംവിധനാത്തിന് അധികകാലം മുന്നോട്ടുപോകാനായില്ല.
കോണ്ഗ്രസ് നേതൃത്വത്തിന്റെ നടപടികൾ കാരണം യുഡിഎഫുകാരനായ പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞു. വീണ്ടും പഴയ ഭരണസംവിധാനം അധികാരത്തിൽ വന്നു.
ബിജെപി മെംബർ വൈസ് പ്രസിഡന്റായി തുടർന്നു. ഇത്തവണ അനിശ്ചിതത്വം ഒഴിവാക്കി ഭരണത്തിലെത്താനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. നിർണായക ശക്തിയായി മാറുമെന്ന് എൻഡിഎയും പറയുന്നു. അധികാരത്തിലെത്താനുള്ള വഴികളും അവരുടെ നീക്കങ്ങളിലുണ്ട്. മുൻ പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അടക്കം മത്സരരംഗത്തുണ്ട്. പ്രസിഡന്റു സ്ഥാനം വനിതാ സംവരണമാണ്.
അഞ്ച്, എട്ട് വാർഡുകളിൽ യുഡിഎഫിന് വിമതഭീഷണിയുണ്ട്.
കേരള കോണ്ഗ്രസ് ജോസഫിനു നൽകിയ രണ്ടു വാർഡുകളിലും കോണ്ഗ്രസ് പ്രവർത്തകർ മത്സരരംഗത്തുണ്ട്. അഞ്ചാം വാർഡിൽ സൂസമ്മ തോമസും എട്ടാംവാർഡിൽ കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാജി കിഴക്കേപറന്പിലുമാണ് സ്ഥാനാർഥികൾ.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ
വാർഡ് ഒന്ന്: വി.വി. ഇന്ദു (കോണ്ഗ്രസ്), ബിന്ദുമോൾ ആർ. മായ (എൻഡിഎ സ്വത), റസിയ സണ്ണി വർഗീസ് (സിപിഎം).
രണ്ട്: അന്നമ്മ ഫിലിപ്പ് (കോണ്ഗ്രസ്), ടി.വി. അന്നമ്മ (സ്വത), മിനി (സിപിഎം), ലത രഘു (സ്വത).
മൂന്ന്: രഞ്ജിനി എസ്. നായർ (സിപിഐ), ശ്രീദേവി മിനി വെള്ളാറേത്ത് (സിപിഎം സ്വത), സുനില ജയകുമാർ (ബിജെപി).
നാല്: എസ്.ആർ. മായാദേവി (ബിജെപി), മായാശ്രീ (കോണ്ഗ്രസ്), ആർ. രാജി (സ്വത), രാജി ആർ. പിള്ള (എൽഡിഎഫ് സ്വത).
അഞ്ച്: അബിദാഭായി (സ്വത), ഇന്ദു രാജേന്ദ്രൻ (ബിജെപി), സുനി ജോസഫ് (കേരള കോണ്ഗ്രസ് ജോസഫ്), സൂസമ്മ തോമസ് (സ്വത).
ആറ്: തോമസ് മാത്യു (സിപിഎം), ഫിലിപ്പ് അഞ്ചാനി (കോണ്ഗ്രസ്), സുമേഷ് കെ. സുരേന്ദ്രൻ (ബിജെപി).
ഏഴ്; കെ.എ. മനോജ് (ബിജെപി), മനോജ് മുളന്തറ (കോണ്ഗ്രസ്), മിഥുൻ എസ്. കരുണ് (എൽഡിഎഫ് സ്വത), സീമാ ഷിജു (സ്വത).
എട്ട്: കടമ്മനിട്ട കരുണാകരൻ (സിപിഎം സ്വത), കെ.കെ. മാത്യു (കേരള കോണ്ഗ്രസ് ജോസഫ്), ഷാജി കിഴക്കേപറന്പിൽ (സ്വത), ഷാനാ ബാബു (സ്വത).
ഒന്പത്: പ്രകാശ് കുമാർ തടത്തിൽ (സ്വത), വി.ബി. പ്രസാദ് (ബിജെപി), ബിജു കുമാർ (കോണ്ഗ്രസ്), ബിജു കോരുത് തോമസ് (എൽഡിഎഫ് സ്വത).
10: ജെസി മാത്യു (കോണ്ഗ്രസ്), പി.പി. മത്തായി (സിപിഎം സ്വത), മാത്തുക്കുട്ടി സണ്ണി (ബിജെപി).
11: നീതു പ്രകാശ് (സ്വത), പി.ജെ. ലത (സ്വത), ഷീബാ ഫിലിപ്പ് (കേരള കോണ്ഗ്രസ് എം ജോസ്), റജി തോമസ് (കോണ്ഗ്രസ്).
12: അഖിത് നന്ദനൻ (സിപിഎം), ജോർജ് ടി. തോമസ് (കോണ്ഗ്രസ്), ബിന്ദു സുനിൽ (സ്വത).
13: എം. ഷീജമോൾ (സിപിഎം), എം.ബി. സിന്ധു (ബിജെപി), സൂസൻ ഏബ്രഹാം (കോണ്ഗ്രസ്).
14: ബെന്നി ദേവസ്യ (സിപിഎം), ടി.എസ്. ശ്രീനാഥ് (സ്വത), റെജി ചെറിയാൻ (കോണ്ഗ്രസ്).